ADVERTISEMENT

തിരുവനന്തപുരം∙ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വോട്ട സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 10 മുതൽ ജൂലൈ 1 വൈകിട്ട് 4 വരെ പ്രവേശനം നേടാം. സ്ഥിര പ്രവേശനമാണ് നേടേണ്ടത്. സ്പോർട്സ് ക്വോട്ടയിലെ അവസാന അലോട്മെന്റാണിത്. ഈ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകളും മെറിറ്റ് ക്വോട്ടയിലേക്കു മാറ്റും. ജൂലൈ 2 മുതലാണ് മെറിറ്റ് ക്വോട്ടയിലെ സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിക്കേണ്ടത്.

എൻട്രൻസ്: യോഗ്യതാ മാർക്കുകൾ സമർപ്പിക്കണം
തിരുവനന്തപുരം∙കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ അവർക്കു യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/ തത്തുല്യം) രണ്ടാം വർഷത്തിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്കു ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‍സൈറ്റിലൂടെ സമർപ്പിക്കേണ്ടതാണ്. 30ന് ഉച്ചയ്ക്കു 3 മണി വരെ ഇതിനുള്ള സൗകര്യം ഉണ്ടാകും.  വെബ്‍സൈറ്റ് വഴി യഥാസമയം  മാർക്കുകൾ സമർപ്പിക്കാത്തവരെ  എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.

നാലു വർഷ ബിരുദം: അധ്യാപകർക്ക് ഇന്ന് ഓറിയന്റേഷൻ ക്ലാസ്
തിരുവനന്തപുരം∙നാലു വർഷ ബിരുദ കോഴ്സുകളിലേക്കു ജൂലൈ 1 മുതൽ പ്രവേശനം നടത്തുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ്, സ്വാശ്രയ/ അൺഎയ്‌ഡഡ്‌ കോളജുകളിലെ അധ്യാപകർക്കുമായി ഇന്ന്  ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ് നടക്കും.   ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ്.ആവശ്യമായ ഓൺലൈൻ സൗകര്യങ്ങൾ 'അസാപ് കേരള' ഒരുക്കും.

പിജി/ എംടെക് : ഒന്നാംഘട്ട അലോട്മെന്റ് 3ന് 
തിരുവനന്തപുരം∙ കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പിജി/ എംടെക് കോഴ്സുകളിലേക്കു പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്മെന്റ് ജൂലൈ 3 ന് അതത് പഠന വകുപ്പുകളിൽ നടക്കും.  അലോട്മെന്റിൽ ഹാജരാകാൻ യോഗ്യത നേടിയവർക്ക് അഡ്മിഷൻ മെമ്മോ 27 മുതൽ സർവകലാശാലയുടെ പിജി സിഎസ്എസ് അഡ്മിഷൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.(https://admissions.keralauniversity.ac.in/css2024

English Summary:

Education News June 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com