ADVERTISEMENT

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് പ്രോഗ്രാമിന് ജൂലൈ 15 വരെ തപാലിൽ അപേക്ഷിക്കാം. 

സൈറ്റിൽനിന്നു ഫോം ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീയായി Director, Institute of Co-operative Management, Thiruvananthapuram എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന 100 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റും പ്രസക്തരേഖകളും കൂടെ വയ്ക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 45 വയസ്സു കവിയരുത്. ആകെ 30 സീറ്റ്. കോഴ്സ് ഫീ 25,000 രൂപ. ഫോൺ: 9495953602; icmtvm@hotmail.com; വെബ്: www.icmtvm.org.

English Summary:

Secure Your Future with a Higher Diploma in Cooperative Management: Apply by July 15th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com