പഠനകാലത്ത് 30,000 രൂപ സ്റ്റൈപെൻഡ്; 5 വർഷത്തേക്ക് 62,000 രൂപ മാസശമ്പളം, ചെന്നൈ മെട്രോയിൽ ജോലി നേടാം
Mail This Article
×
ബിടെക്കും ഗേറ്റ് സ്കോറും നേടിയവർക്ക് ഐഐടി മദ്രാസിൽ ഒരു വർഷം പഠിച്ച് ‘പിജി ഡിപ്ലോമ ഇൻ മെട്രോ റെയിൽ ടെക്നോളജി ആൻഡ് മാനേജ്മെന്റ്’ യോഗ്യത നേടാം. പഠനകാലത്ത് 30,000 രൂപ മാസ സ്റ്റൈപെൻഡും തുടർന്ന് ചെന്നൈ മെട്രോയിൽ 5 വർഷത്തേക്ക് 62,000 രൂപയെങ്കിലും മാസശമ്പളത്തോടെ അസിസ്റ്റന്റ് മാനേജരായി നിയമനവും ലഭിക്കും. ട്യൂഷൻ ഫീ മെട്രോ നൽകും. 18 സീറ്റ്.സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബിടെക്കുകാർക്കാണ് അവസരം. ഓൺലൈൻ അപേക്ഷ നാളെക്കൂടി സ്വീകരിക്കും. https://chennaimetrorail.org/careers.
English Summary:
Earn While You Learn with IIT Madras & Chennai Metro’s PG Diploma Program
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.