4 വർഷ ബിരുദം: അധ്യാപക തസ്തിക നിലനിർത്തുമെന്ന് മന്ത്രി ബിന്ദു
Mail This Article
×
തിരുവനന്തപുരം ∙ 4 വർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്‌ഡഡ് കോളജുകളിൽ നിലവിൽ അനുവദിക്കപ്പെട്ട മുഴുവൻ അധ്യാപക തസ്തികകളും നിലനിർത്തുമെന്നു മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. മന്ത്രി കെ.എൻ.ബാലഗോപാലുമായി നടന്ന ചർച്ചയിലാണ് തീരുമാനം.
നാളെ ആരംഭിക്കുന്ന ആദ്യ ബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്‌തികകളും തുടരാനാണ് തീരുമാനമെന്നു മന്ത്രി ബിന്ദു പറഞ്ഞു. വിദ്യാർഥികൾക്ക് മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകുന്നതിന് ഗെസ്റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ചർച്ചയിൽ ധാരണയായി.
English Summary:
Government Ensures Job Security for Teaching Positions in New 4-Year Degree Programs Says Minister Dr.R.Bindu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.