ADVERTISEMENT

രാജപുരം (കാസർകോട്) ∙ മേരി ക്യൂറി റിസർച് ഫെലോഷിപ്പിന് രാജപുരം സ്വദേശി ജെസ്‌വിൻ ജിജി അർഹനായി. കോഴ്സ് ഫീ അടക്കം 90 ലക്ഷം രൂപയാണു ലഭിക്കുക. ഫ്രാൻസിലെ ബർഗോൺ ഡി ജോൺ യൂണിവേഴ്സിറ്റിയുടെ കംപ്യൂട്ടേഷനൽ ഫിസിക്സ് ഗവേഷണ പ്രോഗ്രാമിലേക്കാണ് എംഎസ്‌സി ഫിസിക്സ് ബിരുദധാരിയായ ജെസ്‌വിൻ തിരഞ്ഞെടുക്കപ്പെട്ടത്.

കാസർകോട് ഗവ.കോളജിൽനിന്നു ബിഎസ്‌സി ഫിസിക്സിൽ ബിരുദവും പഞ്ചാബ് കേന്ദ്ര സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദവും നേടി. പാലക്കാട് ഐഐടിയിൽ 3 മാസത്തെ ഇന്റേൺഷിപ് ചെയ്തതാണ് ഗവേഷണത്തിലേക്കു വഴി തെളിച്ചത്. കർഷകനായ ജിജി കിഴക്കേപ്പുറത്തിന്റെയും കാസർകോട് ഗവ.മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സ് ആൻസി ജോസഫിന്റെയും മകനാണ്.

English Summary:

Jesswin Jiji from Rajapuram Wins Prestigious Marie Curie Research Fellowship – A Journey of Dedication and Achievement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com