1.30 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ് സ്വന്തമാക്കി ഡെൻസ ആൻ ഷാജിൻ

Mail This Article
തിരുവനന്തപുരം ∙ ശാസ്ത്ര ഗവേഷണ ത്തിനുള്ള, പ്രശസ്തമായ മേരി ക്യൂറി ഫെലോഷിപ് (1.30 കോടി രൂപ) തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഡെൻസ ആൻ ഷാജിന്. സ്പെയിനിലെ സറഗോസ സർവകലാശാലയിൽ ഗവേഷണത്തിനാണ് ഫെലോഷിപ്.
നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് റിട്ട.സൂപ്രണ്ട് ഷാജി തലോത്തിലിന്റെയും പട്ടം സെന്റ് മേരീസ് സ്കൂൾ കെമിസ്ട്രി വിഭാഗം മുൻ അധ്യാപിക മോനിക്കുട്ടിയുടെയും മകളാണ്. ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്നു കെമിസ്ട്രിയിൽ ഓണേഴ്സ് ബിരുദം നേടിയ ഡെൻസ ഇപ്പോൾ യൂറോപ്യൻ യൂണിയൻ ഫണ്ട് ചെയ്യുന്ന ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് പ്രോഗാമിന്റെ ഭാഗമായി എനർജി സ്റ്റോറേജ് ആൻഡ് കൺവേർഷനിൽ ജോയിന്റ് മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുകയാണ്.