കാന്‍സര്‍ പിടിപെട്ടുവെങ്കിൽ ചികിത്സയെ കുറിച്ചോർത്ത് ആശങ്ക അരുത്, ചില പ്രധാന കാന്‍സര്‍ സഹായ പദ്ധതികളിതാ

Mail This Article
കാന്‍സര്‍ വന്നാലെന്ത് ചെയ്യും എന്നോർത്ത് പേടിക്കരുത്. നിരവധി സഹായ പദ്ധതികളാണ് ചികിത്സയ്ക്കായി ഉള്ളത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മികച്ച പദ്ധതികള്‍ ഏതെന്ന് പരിശോധിക്കാം.
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി
ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന കാര്‍ഡുള്ള കുടുംബത്തിന് ഒരു വര്‍ഷം പരമാവധി അഞ്ചുലക്ഷം രൂപവരെ ചികിത്സയ്ക്കായി ലഭിക്കും. നിബന്ധനകള്‍ക്ക് വിധേയമായാണ് സഹായം ലഭിക്കുക. കാര്‍ഡില്‍ രോഗിയുടെ പേര് ഉണ്ടായിരിക്കണം.

ബിപിഎല്‍ കുടുംബത്തിനും വാര്‍ഷികവരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ള എപിഎല്‍ കുടുംബത്തിനും കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപവരെ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
കാന്‍സര്‍ സുരക്ഷാ പദ്ധതി
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ 18 വയസില്‍ താഴെയുള്ള കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന പദ്ധതിയാണിത്. രോഗം സ്ഥിരീകരിച്ചാല്‍ റജിസ്റ്റര്‍ ചെയ്യണം. അതേസമയം, കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ്/ മെഡിക്കല്‍ സ്കീം പരിധിയില്‍ വരുന്ന കുട്ടികള്‍, പേവാര്‍ഡുകളില്‍ ചികിത്സിക്കുന്ന കുട്ടികള്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധി
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭിക്കും. ഇതിനായി ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം പ്രത്യേക അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കണം. പ്രധാനമന്ത്രിയുടെ സഹായത്തിന് സര്‍ട്ടിഫിക്കറ്റ് ഇംഗ്ലീഷില്‍ ആയിരിക്കണം