ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ ഐടിഐകളിൽ പ്രവേശനത്തിന് ജൂലൈ 5 വരെ ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷകർ ജൂലൈ 10ന് അകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം. https://itiadmission.kerala.gov.in വഴിയും https://det.kerala.gov.in ലെ ലിങ്ക് മുഖേനയും ഓൺലൈനായി അപേക്ഷ നൽകാം.

വിവരങ്ങൾ പരിശോധിക്കാം
തിരുവനന്തപുരം∙ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ ബിഎസ്‌സി നഴ്സിങ് , പാരാമെഡിക്കൽ കോഴ്സുകളിലേക്ക് പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ  www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം.    രേഖകൾ ജൂലൈ 5ന് വൈകിട്ട് 5ന് അകം സമർപ്പിക്കണം.  04712560363.

പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം∙ 2023 ഏപ്രിലിലെ ഡിഎൽഎഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) രണ്ട്, നാല് സെമസ്റ്റർ പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (www.pareekshabhavan.kerala.gov.in) ലഭ്യമാണ്. 

English Summary:

Kerala Govt. ITI Admissions Now Open: Complete Your Online Application Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com