ADVERTISEMENT

തിരുവനന്തപുരം ∙ 4 വർഷ ബിരുദ പ്രോഗ്രാമുകൾക്കു സംസ്ഥാനത്തു തുടക്കമായി. വിജ്ഞാനോത്സവം നടത്തിയാണു വിദ്യാർഥികളെ കലാലയങ്ങളിലേക്കു സ്വീകരിച്ചത്. സംസ്ഥാനതല പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഗവ.വിമൻസ് കോളജിൽ ഉദ്ഘാടനം ചെയ്തു.

നിശ്ചിത സിലബസ് പൂർത്തിയാക്കി 3 വർഷത്തെ (6 സെമസ്റ്ററുകൾ) പരീക്ഷകളെഴുതി ഡിഗ്രി നേടുന്ന പരമ്പരാഗത രീതിക്കു പകരം, പ്രായോഗിക പഠനത്തിലൂന്നിയതും വിദ്യാർഥികൾക്കു താൽപര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ സൗകര്യമുള്ളതുമാണ് 4 വർഷ ബിരുദ പ്രോഗ്രാം. ക്രെഡിറ്റ് അടിസ്ഥാനമാക്കി വിദ്യാർഥിക്ക് സ്വന്തം ബിരുദ ഘടന രൂപകൽപന ചെയ്യാം. ക്രെഡിറ്റുകൾ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ സിസ്റ്റം, അമേരിക്കൻ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം എന്നിവയുമായി കൈമാറ്റം നടത്താനും കഴിയും.

ഒരു വിദ്യാർഥി ഒരു വിഷയത്തിൽ ചെലവഴിക്കേണ്ട സമയത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ഒന്നാണ് ക്രെഡിറ്റ്. തിയറിയിൽ ക്രെഡിറ്റ് നേടാൻ ഒരു സെമസ്റ്ററിൽ 45 മണിക്കൂർ പഠന പ്രവർത്തനം വേണം. ഇതിൽ 15 മണിക്കൂർ ക്ലാസ് തലത്തിലും 30 മണിക്കൂർ സ്വയംപഠനവും ഉൾപ്പെടും. മൊത്തം ക്രെഡിറ്റിൽ 50 ശതമാനം മേജർ കോഴ്സിൽ നേടിയിരിക്കണം.

English Summary:

Chief Minister Pinarayi Vijayan Kicks Off Innovative 4-Year Degree Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com