ADVERTISEMENT

ന്യൂഡൽഹി ∙ വർഷത്തിൽ രണ്ടു തവണ പൊതുപരീക്ഷയെന്ന നിർദേശം നടപ്പാക്കാൻ പ്രയാസമാണെന്നു പറഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ ബോർഡിന്റെ വിശദീകരണം. ദേശീയ വിദ്യാഭ്യാസനയത്തിലെയും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിലെയും നിർദേശങ്ങൾ നടപ്പാക്കാൻ സന്നദ്ധമാണെന്നും വിശദീകരിച്ചു. 2 പൊതുപരീക്ഷ നടപ്പാക്കുക ശ്രമകരമാണെന്ന വാർത്തകൾ വന്ന പശ്ചാത്തലത്തിലാണു വിശദീകരണം.

കഴിഞ്ഞമാസം 25നു നടന്ന സ്കൂൾ പ്രിൻസിപ്പൽമാരുടെ യോഗത്തിലാണു പരീക്ഷ നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ സിബിഎസ്ഇ വിശദീകരിച്ചത്. ഇക്കാര്യം കേന്ദ്രത്തെയും അറിയിച്ചിരുന്നുവെന്നാണു വിവരം.

English Summary:

Inside CBSE's Plan: Addressing Challenges and Embracing Bi-Annual Exams for Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com