ADVERTISEMENT

തിരുവനന്തപുരംഈ അധ്യയനവർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഡിസംബറിൽ തിരുവനന്തപുരവും സ്കൂൾ കായികമേളയ്ക്ക് ഒക്ടോബറിൽ കൊച്ചിയും വേദിയാകും. ഒക്ടോബർ 18 മുതൽ 22 വരെ നടക്കുന്ന കായികമേള അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങൾ ഒരുമിച്ച് ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. നിലവിൽ അത്‌ലറ്റിക്സും ഗെയിംസ് മത്സരങ്ങളും പ്രത്യേകമായിട്ടാണു സംഘടിപ്പിക്കുന്നത്. നാലു വർഷത്തിലൊരിക്കൽ ഒളിംപിക്സ് മാതൃകയിലും മറ്റു വർഷങ്ങളിൽ സാധാരണ രീതിയിലും മേള നടത്തുമെന്നു മന്ത്രി പറഞ്ഞു. പുതുക്കിയ മാന്വൽ അനുസരിച്ചാകും കലോത്സവം സംഘടിപ്പിക്കുക.

ടിടിഐ, പിപിടിടിഐ കലോത്സവം സെപ്റ്റംബർ 4,5 തീയതികളിൽ പത്തനംതിട്ടയിലും സ്‌പെഷൽ സ്‌കൂൾ കലോത്സവം സെപ്റ്റംബർ 25 മുതൽ 27 വരെ കണ്ണൂരിലും ശാസ്ത്രമേള നവംബർ 14 മുതൽ 17 വരെ തീയതികളിൽ ആലപ്പുഴയിലും കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ ഒക്ടോബർ 5 മുതൽ 9 വരെ തൃശൂരിലും സംഘടിപ്പിക്കും.

English Summary:

Thiruvananthapuram to Host Grand School Arts Festival While Kochi Awaits the Spectacular Sports Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com