ADVERTISEMENT

ഓരോ രണ്ടര സെക്കൻഡിലും ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ ഒരു പുതിയ തൊഴിൽ സൃഷ്ടിക്കപ്പെടുന്നതായാണ് കണക്ക്. ലോകത്ത് നിലവിൽ 250 ദശലക്ഷം പേരെങ്കിലും ഈ മേഖലയിൽ ജോലി എടുക്കുന്നതായി കരുതപ്പെടുന്നു. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷിപ്പിങ്, ഏവിയേഷൻ, വിനോദം, കേറ്ററിങ്, മൾട്ടിപ്ലക്സുകൾ, ഷോപ്പിങ് മാളുകൾ, കോൾ സെൻററുകൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായി പരന്നുകിടക്കുന്ന ഹോസ്പിറ്റാലിറ്റി വ്യവസായം. മുൻപെങ്ങും ഇല്ലാത്ത വിധത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഹൗസ് കീപ്പിങ് ഫുഡ് ആൻഡ് ബവറേജ്, സേവന - ഉൽപാദനം, മാർക്കറ്റിങ്, അക്കൗണ്ടിങ്  സെക്യൂരിറ്റി, എൻജിനീയറിങ്, ഫയർ ഫൈറ്റിങ്, പബ്ലിക് റിലേഷൻസ്, കസ്റ്റമർ റിലേഷൻസ്,  ഇവന്റ് മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മേഖലയിൽ മികച്ച ഫെഫ് തുടങ്ങി  വിവിധ റോളുകളിൽ മികവാർന്ന പ്രഫഷണലുകളുടെ സേവനം ഈ മേഖലയ്ക്ക് ആവശ്യമാണ്. ഇതുകൂടാതെ ശാസ്ത്രീയമായ സംരക്ഷണ ഉപാധികളിലൂടെ നഷ്ടം പരമാവധി കുറച്ച് കൂടുതൽ സന്തുലിതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം കൈകാര്യം ചെയ്യാൻ യോഗ്യതയുള്ള  ഫുഡ് ടെക്നോളജിസ്റ്റുകൾക്ക്  ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ വൻ സാധ്യതയാണ് നിലനിൽക്കുന്നത്. ഈ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ആഗോള നിലവാരത്തിലുള്ള മികച്ച പ്രൊഫഷണലുകളെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് സംഭാവന ചെയ്തുവരുന്ന  ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളാണ് റോയൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മൂന്നാർ കേറ്ററിങ് കോളേജും മൗണ്ട് റോയൽ കോളേജും. 

കോട്ടയം എംജി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും മൂന്നാറിലെ മനോഹരമായ മലകളുടെയും ,തേയില തോട്ടങ്ങളുടെയും നടുവിലായി സ്ഥിതിചെയ്യുന്ന അതിമനോഹര റസിഡൻഷ്യൽ ക്യാംപസാണ് മൗണ്ട് റോയൽ കോളേജിന്റത്. ഈ സ്ഥാപനത്തിലെ സൗകര്യങ്ങൾ പലതും ഫൈവ് സ്റ്റാർ ഹോട്ടലുകളടോ് കിടപിടിക്കുന്നതാണ്. സ്വമ്മിങ് പൂൾ, സോണ, ജാക്കൂസി, ജിംനേഷ്യം, ഹെലിപാഡ്, വിശാലമായ കൺവെൻഷൻ സെൻറർ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.  ഇൻഡോർ സ്വിമ്മിങ് പൂളും, ജിംനേഷ്യവും ഉള്ള ഇന്റർനാഷണൽ ലേഡീസ് ഹോസ്റ്റലും 4 സ്റ്റാർ ഹോട്ടലിനു തത്തുല്യമായ സൗകര്യങ്ങളോടുകൂടിയ ഇന്റർനാഷണൽ ബോയ്സ് ഹോസ്റ്റലും എടുത്തു പറയേണ്ട സവിശേഷതകളാണ്. ഈ സൗകര്യങ്ങൾ ഇന്ത്യയിലെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിനും അവകാശപ്പെടാവുന്നതിനും അപ്പുറമാണ്. 

munnar-catering-college-article-two-revised

40 വർഷത്തെ പ്രവർത്തന പാരമ്പര്യവും  വിശ്വസ്തതയും  പ്രശസ്തിയും  കൈമുതലായി കേരളത്തിൽ പ്രവർത്തിക്കുന്ന മൂന്നാർ കേറ്ററിങ് കോളേജിന്റെ സഹോദര സ്ഥാപനമായ മൗണ്ട് റോയൽ കോളേജിൽ M. Sc. ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷുറൻസ്, B. Sc ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷുറൻസ്, B.Sc . ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കളിനറി ആർട്സ്, മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് (MHM) എന്നീ കോഴ്സുകൾക്ക് ഗവൺമെന്റ് ഫീസിൽ നേരിട്ട് പ്രവേശനം നൽകുന്നു. 

കോഴ്സുകൾ
M.Sc. Food Technology & Quality Assurance 
B.Sc. Food Technology & Quality Assurance 
MHM. Master of Hotel Management 
B.Sc. Hotel Management & Culinary Arts 

ഈ കാലഘട്ടത്തിൽ ഏറെ ആകർഷകമായ ഒരു തൊഴിൽ മേഖലയാണ് ഫുഡ് ടെക്നോളജി. പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഭക്ഷ്യവസ്തുക്കൾ അതേപടി കഴിക്കുന്ന രീതി കുറഞ്ഞ് പാകപ്പെടുത്തി വിപണനം ചെയ്യുന്ന ശീലം കൂടിവരുന്നു. പാകപ്പെടുത്തുന്നതിലൂടെ ഭക്ഷ്യവസ്തുക്കൾക്ക് മൂല്യ വർദ്ധന ഉണ്ടാകുന്നു. വർഷത്തിൽ ഏതാനും മാസം മാത്രം ഉണ്ടാകുന്ന ഫലങ്ങളും മറ്റും വേണ്ടവിധം പാകപ്പെടുത്തി സൂക്ഷിച്ചാൽ വർഷം മുഴുവനും ഉപയോഗിക്കാനാവും. വിളവെടുപ്പ് കാലത്ത് നശിച്ചു പോകാവുന്ന ഭക്ഷ്യവിഭവങ്ങളിലെ ബാക്ടീരിയ പ്രവർത്തനം തടഞ്ഞ് സൂക്ഷിക്കാൻ പല വഴികൾ ഉണ്ട്. ഈ മേഖലയിൽ പരിശീലനം നേടിയവരുടെ സേവനം, വൻതോതിൽ ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന വ്യവസായശാലകളിൽ ആവശ്യമുണ്ട്. വൻ ഹോട്ടലുകളിലും, ആശുപത്രികളിലും മറ്റും, ആഹാരപദാർത്ഥങ്ങളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പാക്കുവാനും വിദഗ്ധർ ആവശ്യമാണ്. ഡിസ്റ്റിലറികൾ, ശീതള പാനീയ ഉത്പാദനകേന്ദ്രങ്ങൾ, വലിയ ഫ്ലവർ മില്ലുകൾ, കാർഷിക ഉത്പാദന കയറ്റുമതി രംഗം എന്നിവയിലും അവസരങ്ങൾ ഏറെയാണ്. 

munnar-catering-college-article-three-revised

ഭക്ഷ്യവസ്തുക്കളുടെ ഭൗതിക-രാസ–മൈക്രോ ബയോളജിക്കൽ ഗുണങ്ങൾ, ഫെർമെൻറ്റേഷൻ, ഡയറി പ്രവർത്തനങ്ങൾ, പാകപ്പെടുത്തൽ രീതികൾ, ഭക്ഷ്യ ശുചിത്വവും  സംഭരണവും ,ഗുണനിയന്ത്രണം, പാക്കേജിങ്, വിപണനം, ഗവേഷണം തുടങ്ങി വിവിധ തലങ്ങൾ ശാസ്ത്രീയമായി പഠിച്ച് പ്രാവർത്തികമാക്കുന്ന ഈ പഠനശാഖ വിപുലവും അനന്തസാധ്യതകൾ ഉള്ളതുമാണ്. ഭക്ഷ്യസാങ്കേതികവിദ്യയിൽ അംഗീകൃത യോഗ്യതയുള്ള ഒരു വിദ്യാർത്ഥിക്ക് മികച്ച തൊഴിൽ അവസരങ്ങൾ നേടുന്നതിനും അല്ലെങ്കിൽ ഒരു സംരംഭകൻ ആകുന്നതിനും വലിയ സാധ്യതയും അവസരങ്ങളും ആണുള്ളത്. ഇതുതന്നെയാണ് മൗണ്ട് റോയൽ കോളേജ് ഈ ആധുനിക കോഴ്സുകൾ വഴി ലക്ഷ്യമിടുന്നതും. ഭക്ഷ്യ സംസ്കരണ ഉൽപാദന സുരക്ഷാമേഖലകളിൽ ഒരു കരിയർ പടുത്തുയർത്തുവാൻ ഉള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഗവേഷണ ശേഷികളും  ഉള്ള ക്ലാസ്സ്മുറികളും, പ്രായോഗിക പരിശീലന ലാബുകളും ലഭ്യമാക്കി കൊണ്ട് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന കോഴ്സുകളാണ് ബിഎസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷുറൻസും  എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷുറൻസും. ഹോസ്റ്റാലിറ്റി മേഖലയിലെ ഏറ്റവും സ്പെഷ്യലൈസ് ബിരുദാനന്തര ബിരുദ പ്രോഗ്രാമായ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെൻറ് പഠിപ്പിക്കുന്ന എംജി സർവകലാശാലയ്ക്ക് കീഴിലുള്ള ഏക  കോളേജാണ് മൗണ്ട് റോയൽ കോളേജ്. ലോകോത്തര നിലവാരത്തിലുള്ള മാസ്റ്റർ ഷെഫ് മാരെ ഹോട്ടൽ മാനേജ്മെൻറ് വ്യവസായത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ബിഎസ്ഇ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കളിനറി ആർട്സ് കോഴ്സ്. 

മൗണ്ട് റോയൽ കോളേജിൽ നിന്നും പഠനം പൂർത്തീകരിച്ച് പുറത്തിറങ്ങുന്ന മിടുക്കരായ വിദ്യാർഥികൾക്ക് ആദ്യ അവസരം തേടിയെത്തുന്നത് കോളേജിന്റെ തന്നെ പ്രമോട്ടർമാരായ റോയൽ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ നിന്നു തന്നെയായിരിക്കും. വിദ്യാഭ്യാസം, ഏവിയേഷൻ, ഷിപ്പിങ്, ഹോട്ടൽ , അഡ്വെർടൈസിങ്, പ്ലാന്റേഷൻ, ട്രാവൽ ആൻഡ് ടൂറിസം മേഖലകളിലായി  ബിസിനസ് വിപുലീകരിച്ചിട്ടുള്ള കൊച്ചിയിലെ റോയൽ ഗ്രൂപ്പിന്റെ  കീഴിൽ മൂന്നാറിൽ ക്യാംപസിലും, ക്യാംപസിന്റെ വെളിയിലും ഉള്ള സ്വന്തം ലക്ഷ്വറി സ്റ്റാർ ഹോട്ടലുകളിൽ പ്രാഥമിക പരിശീലനം പൂർത്തിയാക്കുകയും തുടർന്ന് അവിടെത്തന്നെ ഉയർന്ന ശമ്പളത്തോട് കൂടി ജോലി കരസ്ഥമാക്കാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്  സന്ദർശിക്കുക :
www.mountroyalcollege.edu.in www.munnarcateringcollege.edu.in 
ഫോൺ:04868 235000, 94464 27772, 9447776667 
E - Mail : info@mountroyalcollege.edu.in / info@munnarcateringcollege.edu.in

English Summary:

Munnar Catering College and Mount Royal College: Pioneering Hospitality Education in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com