പ്രായോഗിക തൊഴിലധിഷ്‌ഠിത പഠനത്തിന്റെ ഉത്തമമാതൃകയുമായി ട്രിനിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്
Mail This Article
കോഴ്‌സ് അവസാനിപ്പിച്ച് ക്യാംപസ് വിട്ട് പുറത്തേക്ക് പോകുമ്പോഴാണ് സാധാരണ വിദ്യാര്‍ഥികള്‍ കമ്പനികളെയും തൊഴില്‍ സാധ്യതകളെയും കുറിച്ചൊക്കെ ആലോചിക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ചു കൊണ്ട് ലോകോത്തര നിലവാരമുള്ള എന്‍ജിനീയറിങ് കമ്പനികളും അധ്യാപക സംരംഭങ്ങളും ക്യാംപസിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അപൂര്‍വതയാണ് തിരുവനന്തപുരത്തെ ട്രിനിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് ഒരുക്കുന്നത്. പഠനത്തിന്റെ ആദ്യ നാള്‍ മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്‌ഠിത, പ്രായോഗിക വിദ്യാഭ്യാസം നല്‍കാന്‍ ഈ ക്യാംപസ് ഓണ്‍ കമ്പനികള്‍ സഹായിക്കുന്നു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ അംഗീകാരം ലഭിച്ചിട്ടുള്ള ട്രിനിറ്റി കോളജ് എ.പി.ജെ അബ്ദുള്‍ കലാം കേരള സാങ്കേതിക സര്‍വകലാശാലയുമായി അഫീലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയുടെ മെന്റര്‍
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ട്രിനിറ്റി മുന്നോട്ട് വയ്‌ക്കുന്ന വേറിട്ട ആശയങ്ങള്‍ക്കുള്ള അംഗീകാരമാണ് സ്ഥാപനത്തെ തേടിയെത്തുന്ന ഗവണ്‍മെന്റ് അംഗീകാരങ്ങളും ചുമതലകളും. സ്‌കൂള്‍ തല ബോധവത്‌ക്കരണ സ്‌റ്റാര്‍ട്ട് അപ്പ് പദ്ധതിയുടെ മെന്റര്‍, ഐഎസ്‌ആര്‍ഒയുടെ രാജ്യത്തെ 26 സ്‌പേസ് ട്യൂട്ടര്‍ സെന്ററുകളില്‍ ഒന്നെന്ന അംഗീകാരം എന്നിവയെല്ലാം ട്രിനിറ്റിയുടെ നിലവാരത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍(ഐഎസ്‌ടിഇ) സംസ്ഥാനത്തെ മികച്ച എന്‍ജിനീയറിങ് കോളജുകളില്‍ ഒന്നായി ട്രിനിറ്റിയെ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളരിപ്പയറ്റ് ഗവേഷണ കേന്ദ്രവും(ഇന്ത്യന്‍ നോളജ് സിസ്റ്റം സെന്റര്‍ ഫോര്‍ കളരിപയറ്റ് ആന്‍ഡ് സിദ്ധര്‍ ട്രഡീഷന്‍) ട്രിനിറ്റിയില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. കാട്ടാക്കട എംഎല്‍എ ഐ.ബി. സതീഷിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ ജലസമൃദ്ധി, കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട, കാട്ടാല്‍ വ്യവസായ വികസന സംരംഭം എന്നിവയിലും ട്രിനിറ്റി കോളജ് മുഖ്യ പങ്കാളിയാണ്.
പ്ലേസ്‌മെന്റ് ഉറപ്പ്
പ്രമുഖ വ്യവസായി ഡോ. തോമസ് അലക്‌സാണ്ടര്‍ ചെയര്‍മാനായിട്ടുള്ള ട്രിനിറ്റി കോളജിന്റെ സഹോദര സ്ഥാപനങ്ങളാണ് അല്‍ അദ്രാക് ഇന്റര്‍നാഷണല്‍, അദ്രക് ഡവലപ്പേഴ്‌സ്, ആഡ്‌ലൈഫ് ഹോസ്പിറ്റല്‍, ന്യൂ റോട്ടാന എന്റര്‍പ്രൈസസ് ആന്‍ഡ് ഇന്‍സൈറ്റ് എന്‍ജിനീയറിങ് എന്നിവ. ഈ സ്ഥാപനങ്ങള്‍ ട്രിനിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടെയും മറ്റ് ആനുകൂല്യങ്ങളോടെയും എല്ലാ വര്‍ഷവും പ്ലേസ്‌മെന്റ് നല്‍കുന്നു. ഇതിന് പുറമേ യുഎസ്ടി ഗ്ലോബല്‍, ടാറ്റ മോട്ടേഴ്‌സ്, ഇന്‍ഫോസിസ്, ഇന്റല്‍, ഇവൈ, ടിസിഎസ്, റിലയന്‍സ് , എം5 ന്യൂസ് ആന്‍ഡ് ആഡ്‌സി.ഐഒ പോലുള്ള വന്‍കിട സ്ഥാപനങ്ങളും ട്രിനിറ്റിയില്‍ പ്ലേസ്‌മെന്റിന് എത്തുന്നു. അമേരിക്ക, കാനഡ, യുകെ, ഒമാന്‍, ദുബായ് എന്നിങ്ങനെ ലോകത്തിന്റെ വിവിധ കോണുകളില്‍ ഉയര്‍ന്ന പദവികളില്‍ ട്രിനിറ്റിയിലെ പൂര്‍വവിദ്യാര്‍ഥികള്‍ ജോലി ചെയ്തു വരുന്നു.
കോഴ്‌സുകള്‍
ബിടെക് കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് (സൈബര്‍ സെക്യൂരിറ്റി), മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് എന്നീ കോഴ്‌സുകളിലെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസമാണ് ട്രിനിറ്റി മുന്നോട്ട് വയ്‌ക്കുന്നത്.
സൈബര്‍ സുരക്ഷയുടെ കാവലാളായി സൈബര്‍ സെക്യൂരിറ്റി എന്‍ജിനിയര്‍മാര്‍
ലോകം സൈബര്‍, ഡിജിറ്റല്‍ യുഗത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോള്‍ വ്യക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും ഗവണ്‍മെന്റുകളുടെയും ഓണ്‍ലൈന്‍ ഇടങ്ങളിലെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്ത് സുരക്ഷയൊരുക്കുന്ന സൈബര്‍ സെക്യൂരിറ്റി എന്‍ജിനീയര്‍മാര്‍ക്ക് ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളാണ് ഉള്ളത്. ക്യാംപസില്‍ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സൈബര്‍ സെക്യൂരിറ്റി കമ്പനി (Adcy.io) ഈ മേഖലയുമായി ബന്ധപ്പെട്ട പ്രായോഗിക പരിചയം ട്രിനിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു.
അവസരങ്ങളുടെ അക്ഷയഖനിയായി മെക്കാനിക്കല്‍
ഓട്ടോമൊബൈല്‍, കെമിക്കല്‍, ഇലക്ട്രോണിക്, എയറോസ്‌പേസ്, എച്ച് വിഎസി, റോബോട്ടിക്‌സ്, ഹെവി മെഷീനറി, എണ്ണ പര്യവേഷണം, റിഫൈനിങ് തുടങ്ങിയ മേഖലകളിലും ഐഎസ്‌ആര്‍ഒ, ഒഎന്‍ജിസി, ആര്‍ആര്‍ബി, എന്‍എച്ച്‌പിസി, ഗെയ്‌ല്‍, ഭെല്‍, ഡിആര്‍ഡിഒ, സൈന്യത്തിന്റെ സാങ്കേതിക വിഭാഗങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും നിരവധി തൊഴിലവസരങ്ങളാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കുള്ളത്. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഉയര്‍ന്ന ശമ്പളത്തോട് കൂടിയ ജോലി കരസ്ഥമാക്കാന്‍ ട്രിനിറ്റി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നു. ടാറ്റ മോട്ടേര്‍സ്, നിപ്പണ്‍ ടയോട്ട എന്നിങ്ങനെ മുന്‍നിര കമ്പനികളില്‍ പ്ലേസ്‌മെന്റ് സ്വന്തമാക്കിയ വിദ്യാര്‍ഥികളും കാനഡയിലും ജര്‍മ്മനിയിലും ഉള്‍പ്പെടെ മുന്‍നിര സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് പ്രവേശം നേടിയ വിദ്യാര്‍ഥികളും ട്രിനിറ്റി പെരുമയുടെ സാക്ഷ്യ പത്രങ്ങളാണ്.
പ്രതാപം വിട്ടുകൊടുക്കാതെ സിവില്‍ എന്‍ജിനീയറിങ്
ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം എന്നിവ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായി തുടരുന്നിടത്തോളം പ്രസക്തി ഒട്ടും നഷ്ടമാകില്ലെന്ന് ഉറപ്പുള്ള പഠനശാഖയാണ് സിവില്‍ എന്‍ജിനീയറിങ്. മനുഷ്യരാശിയുടെ സംസ്‌കൃതിയെ രൂപപ്പെടുത്തിയവര്‍ എന്നു തന്നെ സിവില്‍ എന്‍ജിനീയര്‍മാരെ വിളിക്കാം. ഈ മേഖലയിലെ മികവുറ്റ പ്രഫഷണലുകളെ വാര്‍ത്തെടുക്കുന്ന സ്ഥാപനമാണ് ട്രിനിറ്റി. കോളജിന്റെ തന്നെ മാതൃസ്ഥാപനവും മിഡില്‍ ഈസ്റ്റില്‍ മുന്‍നിര എന്‍ജിനീയറിങ്, നിര്‍മ്മാണ കമ്പനിയുമായ അല്‍ അദ്രക്കുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഡയറക്ട് അബ്‌സോര്‍പ്‌ഷന്‍ പ്രോഗ്രാം ട്രിനിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കുന്നു. അല്‍ അദ്രകിന് പുറമേ ആര്‍ബീ കണ്‍സ്‌ട്രക്ഷന്‍സ് അമെരിഗോ സ്‌ട്രക്ടച്ചറല്‍ എന്‍ജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ മികവാര്‍ന്ന സ്ഥാപനങ്ങളിലും പൂര്‍വവിദ്യാര്‍ഥികള്‍ ജോലി ചെയ്തു വരുന്നു.
വിവരാധിഷ്‌ഠിത ലോകത്തെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍മാര്‍
പുതു സമൂഹം വിവരാധിഷ്‌ഠിതമാണ്. സ്‌മാര്‍ട്ട് ഫോണ്‍, ടാബുകള്‍ പോലുള്ള വ്യക്തിഗത വിവരവിനിമയ ഉപാധികളുടെ ത്വരിത ഗതിയിലുള്ള വളര്‍ച്ച നമ്മുടെ ജോലിയുടെയും ജീവിതത്തിന്റെയും തന്നെ രീതികള്‍ മാറ്റി മറിച്ചിട്ടുണ്ട്. ഈ വ്യവസായത്തിന്റെ ഭാവി ആവശ്യകതകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ ബഹുവിഷയാധിഷ്‌ഠിത സമീപനം രൂപപ്പെടുത്തുന്നവരാണ് ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍മാര്‍. നൂതന സംവിധാനങ്ങളും പഠനരീതികളുമായി ഭാവിയിലെ തൊഴില്‍ ആവശ്യകതകള്‍ കൂടി മുന്നില്‍ കണ്ടു കൊണ്ടാണ് ട്രിനിറ്റി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നത്. ഹോ ആന്‍ഡ് വൈ, ടെക്കോസ പോലുള്ള മികവിന്റെ സ്ഥാപനങ്ങള്‍ പ്ലേസ്‌മെന്റിനായി ഓരോ വര്‍ഷവും ക്യാംപസിലെത്തുന്നു.
മേയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ചിറകിലേറി ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എന്‍ജിനീയറിങ്
സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ആധുനിക പഠനശാഖകളിലൊന്നായ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങ് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലടക്കം വന്‍ കുതിപ്പിന്റെ പാതയിലാണ്. മേയ്‌ക്ക് ഇന്‍ ഇന്ത്യ പോലുള്ള ഗവണ്‍മെന്റ് പദ്ധതികള്‍ ഈ മേഖലയിലെ തൊഴില്‍ സാധ്യതകളുടെ ഗതിവേഗം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ ആവശ്യകത നിറവേറ്റും വിധമുള്ള നിലവാരമുള്ള എന്‍ജിനീയര്‍മാരെയാണ് ട്രിനിറ്റി രൂപപ്പെടുത്തുന്നത്. കോളജിന്റെ മാതൃസ്ഥാപനമായ അദ്രാക്ക് അടക്കം നിരവധി കമ്പനികള്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കുന്നു. ട്രിനിറ്റി കോളജിലെ വിവിധ ശാഖകളിലേക്കുള്ള ഈ അക്കാദമിക വര്‍ഷത്തെ പ്രവേശനം ആരംഭിച്ചു. പ്ലസ്ടുവിന് 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടാം. ഇപ്പോൾ പ്രസദ്ധീകരിച്ചിരിക്കുന്ന കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ബിരുദസമർപ്പണ ചടങ്ങിൽ തിരുവനന്തപുരത്തെ രണ്ടാമത്തെ മികച്ച സ്വാശ്രയ എൻജിനീയറിങ് കോളജായിരിക്കുകയാണ് ട്രിനിറ്റി കോളജ് ഒാഫ് എൻജിനീയറിങ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8606979701, 9400900077
സന്ദർശിക്കാം : www.thetrinitycollege.in