ADVERTISEMENT

ന്യൂഡൽഹി ∙ ജോധ്പുർ ഐഐടിയിൽ ബിടെക് കോഴ്സ് ഇനി മുതൽ ഹിന്ദിയിലും പഠിക്കാം. ഇംഗ്ലിഷ് ഇതര ഭാഷയിൽ ബിടെക് ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ഐഐടിയാണു ജോധ്‌പുരിലേത്. 

ഈ അധ്യയന വർഷം ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ആദ്യമായി ഹിന്ദിയിൽ ക്ലാസുകൾ തുടങ്ങുക. ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപു വിദ്യാർഥികളുടെ താൽപര്യം അനുസരിച്ച് ഇംഗ്ലിഷ്, ഹിന്ദി എന്നിങ്ങനെ തരംതിരിക്കും. ഒരേ അധ്യാപകർ തന്നെക്ലാസുകൾ കൈകാര്യം ചെയ്യണമെന്നും അക്കാദമിക് പ്രവർത്തനങ്ങൾ ഒരേ രീതിയിലായിരിക്കണമെന്നും നിർദേശമുണ്ട്.

English Summary:

BTech in Hindi at IIT Jodhpur: A Historic First

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com