തദ്ദേശ സ്ഥാപനങ്ങളിൽ സൗജന്യ ഇന്റേൺഷിപ് ചെയ്യാം; ഇപ്പോൾ അപേക്ഷിക്കാം
Mail This Article
×
പാലക്കാട് ∙ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളുടെ ഇന്റേൺഷിപ്പിനു തദ്ദേശവകുപ്പ് അവസരമൊരുക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലും കുടുംബശ്രീ, ലൈഫ് മിഷൻ, ഇൻഫർമേഷൻ മിഷൻ തുടങ്ങിയവയിലുമാണു സൗജന്യ ഇന്റേൺഷിപ് നൽകുക. പൂർത്തിയാക്കുന്നവർക്കു വകുപ്പിന്റെ സർട്ടിഫിക്കറ്റും നൽകും.
12 ആഴ്ച മുതൽ 6 മാസം വരെയാണു കാലാവധി. സ്വന്തമായി ലാപ്ടോപ് വേണം. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ 10 പേർക്കു വീതവും ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 15 പേർക്കു വീതവും കോർപറേഷനിൽ 25 പേർക്കുമാണ് ഓരോ തവണയും ഇന്റേൺഷിപ് അനുവദിക്കുക. പരിശീലന സമയത്ത് 75% ഹാജർ നിർബന്ധം. തദ്ദേശ വകുപ്പ് വെബ്സൈറ്റിലൂടെ (lsgkerala.gov.in) അപേക്ഷിക്കാം. താൽപര്യമുള്ള മേഖല സൂചിപ്പിക്കണം. പരിശീലനത്തിനു 3 സ്ഥലങ്ങൾ നിർദേശിക്കാം.
English Summary:
Excel in Your Field with Government-Sponsored Internship Programs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.