ADVERTISEMENT

തിരുവനന്തപുരം∙ കേരള സർവകലാശാല യിലെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ഒന്നാം വർഷ ബിരുദ പ്രവേശനത്തിന്റെ  സപ്ലിമെന്ററി / കമ്യൂണിറ്റി ക്വോട്ട അലോട്മെന്റിലേക്ക് പുതിയ റജിസ്ട്രേഷൻ നടത്തുന്നതിനും ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും 15 വരെ സമയം. 

റജിസ്ട്രേഷനുള്ള എല്ലാവർക്കും പുതിയ ഓപ്ഷനുകൾ ചേർക്കൽ, വാല്യുവേഷൻ/ഗ്രേസ് മാർക്ക് ഉൾപ്പെടുത്തൽ, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം ഉപയോഗിക്കാം. അലോട്മെന്റ് റദ്ദായവർക്കും ഫീസ് അടച്ചിട്ടും പ്രവേശനം നേടാൻ കഴിയാത്തവർക്കും നിലവിൽ പ്രവേശനം ലഭിച്ചവർക്കും സപ്ലിമെന്ററി അലോട്മെന്റിൽ താൽപര്യമുണ്ടെങ്കിൽ ഓപ്ഷനുകൾ നൽകാവുന്നതാണ്. ആദ്യ 3 അലോട്മെന്റുകളിലും പ്രവേശനം ലഭിക്കാത്തവർക്കും പുതിയതായി ഓപ്ഷനുകൾ നൽകാം. www.keralauniversity.ac.in

English Summary:

Kerala University Opens Fresh Registration for UG Supplementary Allotment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com