കീം പരീക്ഷ : ആദ്യ പത്തു റാങ്കിൽ ഇടം പിടിച്ച മിടുക്കർ
Mail This Article
കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ ആദ്യ പത്തു റാങ്കിൽ ഇടം പിടിച്ച മിടുക്കർ
5–ാം റാങ്ക്: ജിതിൻ ജെ.ജോഷി
കൊച്ചി മരട് അയിനി ടെംപിൾ റോഡ് ‘കൈലാസ’ത്തിൽ ഗുജറാത്ത് സൂറത്ത് സ്വദേശി ജിതേഷ് ജോഷിയുടെയും ചേർത്തല സ്വദേശി സ്മൃതിയുടെയും മകൻ.
6: പി.ടി.അതുൽ:വട്ടിയൂർക്കാവ് അറപ്പുര സ്വാഗത് നഗറിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റ് മുൻ ഡപ്യൂട്ടി ഡയറക്ടർ സി.മാധവന്റെയും സുമയുടെയും മകൻ
7: സൗരവ് ശ്രീനാഥ്:നൈജീരിയയിലെ സ്കൈലൈൻ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ കണ്ണൂർ പയ്യന്നൂർ അന്നൂർ പി.യു.ശ്രീനാഥിന്റെയും റിജിലയുടെയും മകൻ.
8–ാം റാങ്ക്: പി.പ്രത്യുഷ്:തിരുവനന്തപുരം തിരുമല ആറാമട കുന്നപ്പുഴ ഡിആർഎ 176 ജെ ശിവോഹത്തിൽ റിട്ട.ക്യാപ്റ്റൻ വി.എൽ.പ്രശാന്തിന്റെയും ലോട്ടറി വകുപ്പ് സീനിയർ ക്ലാർക്ക് താര ജി.നായരുടെയും മകൻ
9: പി.എ.ഗൗതം:
ആലുവ യുസി കോളജ് ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകൻ മൂത്തകുന്നം മടപ്ലാതുരുത്ത് പുല്ലാർക്കാട്ട് പി.ജെ.അജന്റെയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവ. കോളജിൽ ഫിസിക്സ് അധ്യാപിക എൻ.പി.ധന്യയുടെയും മകൻ.
10: എസ്.ശിവ്റാം :കൊച്ചി കാരിക്കാമുറി ആരാധന അപാർട്മെന്റ്സ് ജി2 ൽ എസ്.ശങ്കരനാരായണന്റെയും എസ്.ശോഭയുടെയും മകൻ.
എസ്‌സി ഒന്നാം റാങ്ക്:
ധ്രുവ് സുമേഷ്
ഐഎച്ച്ആർഡി ചെങ്ങന്നൂർ എൻജിനീയറിങ് കോളജ് അധ്യാപകൻ മാവേലിക്കര തഴക്കര വഴുവാടി കൽപക സാം വില്ലയിൽ സാം കെ.സുമേഷിന്റെയും കാസർകോട് ഗവ.ഐടിഐ അധ്യാപിക മിഷ രവിയുടെയും മകൻ
എസ്‌സി രണ്ടാം റാങ്ക്:
ഹൃദിൻ എസ്.ബിജു
കാസർകോട് നീലേശ്വരം സ്വദേശിയും കണ്ണൂർ വിമാനത്താവള ഉദ്യോഗസ്ഥനുമായ ബിജു നാരായണന്റെയും ഉപ്പിലിക്കൈ ഗവ.ഹൈസ്കൂൾ അധ്യാപിക ജി.എസ്.ശ്വേതയുടെയും മകൻ
എസ്ടി ഒന്നാം റാങ്ക്:
അഭിജിത് ലാൽ
എഫ്സിഐ മൈസൂരു ഡിപ്പോ മാനേജർ തൊടുപുഴ കുടയത്തൂർ എള്ളയ്ക്കാട്ട് ഹരിലാലിന്റെയും നിഷയുടെയും മകൻ.
എസ്ടി രണ്ടാം റാങ്ക്:
ആൻഡ്രു ജോസഫ് സാം
കോട്ടയം മേലുകാവുമറ്റം കുന്നുംപുറത്ത് സാം കെ.ജോസഫിന്റെയും ആലീസ് ആനി സാമിന്റെയും മകൻ. സിഎസ്ഐ മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായിരുന്ന റവ. ഡോ. കെ.ജെ.സാമുവലിന്റെ കൊച്ചുമകനാണ്.