ADVERTISEMENT

തിരുവനന്തപുരം ∙ പിഎച്ച്ഡി പ്രവേശനപരീക്ഷ കേരള സർവകലാശാല തുടർന്നും നടത്തും. യുജിസി–നെറ്റ് യോഗ്യതയുള്ളവരെയും സർവകലാശാലയുടെ പ്രവേശനപരീക്ഷ പാസാകുന്നവരെയും ഒരുപോലെ പ്രവേശനത്തിനു പരിഗണിക്കാമെന്ന് ഇതുസംബന്ധിച്ചു പഠനം നടത്തിയ സിൻഡിക്കറ്റ് ഉപസമിതി ശുപാർശ ചെയ്തു. സിൻഡിക്കറ്റ് റിപ്പോർട്ട് അംഗീകരിച്ചു.നെറ്റ് സ്കോർ പിഎച്ച്ഡി പ്രവേശന മാനദണ്ഡമാക്കുന്നതു പരിഗണിക്കാൻ യുജിസി മാർച്ചിൽ സർവകലാശാലകൾക്കു നിർദേശം നൽകിയിരുന്നു. ഇക്കൊല്ലം പ്രവേശനപരീക്ഷയ്ക്കുള്ള നടപടികൾ എംജി സർവകലാശാല നിർത്തിവച്ചിരുന്നു.

English Summary:

Kerala University to Continue PhD Entrance Exam Amid UGC Directives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com