എയ്ഞ്ചല്‍ നിക്ഷേപം നേടി പ്രമുഖ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ എഡ്യുപോര്‍ട്ട്
Mail This Article
ഇന്ത്യയില്‍ അതിവേഗം വളരുന്ന എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളിലൊന്നായ എഡ്യൂപോര്‍ട്ടില്‍ വിദ്യാഭ്യാസ സംരഭകനും എയ്ഞ്ചല്‍ നിക്ഷേപകനുമായ ഡോ ടോം എം. ജോസഫ് നിക്ഷേപം നടത്തി. യൂറോപ്പ് ആസ്ഥാനമായുള്ള വെര്‍സോ ക്യാപിറ്റലാണ് എയ്ഞ്ചല്‍ നിക്ഷേപത്തിന് വഴിയൊരുക്കിയത്. വിവിധ പ്രദേശങ്ങളിലായി വ്യാപിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ വിദ്യാര്‍ഥി അടിത്തറയ്ക്ക് സഹായകമായ വിധത്തില്‍ തങ്ങളുടെ ടെക് പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്താനും ഇംഗ്ലിഷ് ഇതര ഭാഷ സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളി മറികടക്കുന്നതിനായി വിവിധ ഭാഷകളില്‍ കണ്ടന്റുകള്‍ വികസിപ്പിക്കുന്നതിനുമായിരിക്കും ഈ തുക വിനിയോഗിക്കുകയെന്ന് എഡ്യുപോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
പുതിയ നിക്ഷേപത്തിലൂടെ ജെയിന്‍ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റിയുടെ ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ കൂടിയായ ഡോ. ടോം ജോസഫ് എഡ്യൂപോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സര്‍വകലാശാലകളുടെയും പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെയും ഉപദേശക ഭരണസമിതികളില്‍ അംഗമായ ടോം നൂതന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റു പല സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. യുഎസ്ഡിസി, ഐഎസ്ഡിസി പോലുള്ള വിദ്യാഭ്യാസ, നൈപുണ്യവികസന സ്ഥാപനങ്ങളില്‍ നിക്ഷേപകനായ ഡോ. ടോം എം. ജോസഫ്, എന്‍ട്രന്‍സ് വിദ്യാഭ്യാസത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനും വിവിധ ഭൂവിഭാഗങ്ങളിലും, വിദ്യാഭ്യാസ, സാമ്പത്തിക പശ്ചാത്തലങ്ങളിലും നിന്നുള്ള വിദ്യാർഥികളെ നീറ്റ്, കെഇഎഎം, സിയുഇടി, ജെഇഇ തുടങ്ങിയ പരീക്ഷകളില്‍ മറ്റ് വിദ്യാര്‍ത്ഥികളുമായി മികച്ച തയ്യാറെടുപ്പോടെയും ആത്മവിശ്വാസത്തോടെയും മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വളരെയധികം സാധ്യതകള്‍ തേടുന്നു.
വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയെ ഒരു വന്‍ശക്തിയാക്കാന്‍ ആദ്യം ഈ രംഗത്തുള്ള നഗര-ഗ്രാമ അന്തരം പരിഹരിക്കുകയും സാക്ഷരതാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുപകരം എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും വേണമെന്ന് നിക്ഷേപത്തെക്കുറിച്ച് ഡോ. ടോം ജോസഫ് പറഞ്ഞു. മന്ത്രി പി. രാജീവ് നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി അവതരിപ്പിച്ച കേരളത്തിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയിലും എഡ്യുപോര്‍ട്ട് ഇടം നേടിയിരുന്നു. ഇത്തരത്തില്‍ സര്‍ക്കാരിന്റെ അഭിനന്ദനം കരസ്ഥമാക്കുന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന എഡ്യുപോര്‍ട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടോം പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം സാധ്യതകളുണ്ട്. മതിയായ സൗകര്യങ്ങളും മാര്‍ഗനിര്‍ദേശവും ഉണ്ടെങ്കില്‍, എല്ലാ മേഖലകളിലും ലോകത്തെ നയിക്കാന്‍ കഴിയുന്ന വ്യക്തികളാക്കി അവരെ മാറ്റാന്‍ കഴിയും. ഈ ഉദ്യമത്തിന് എല്ലാ സഹായവും മാര്‍ഗനിര്‍ദ്ദേശവും നല്‍കിയ സാങ്കേതികവിദ്യ മേഖലയിലെ മുതിര്‍ന്ന നിക്ഷേപകനും ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള പ്രമുഖ നിക്ഷേപ സ്ഥാപനമായ വെര്‍സോ ക്യാപിറ്റലിന്റെ സ്ഥാപകനുമായ ജൂലിയന്‍ മാഷൂട്ടിനോട് വളരെയധികം നന്ദിയുണ്ടെന്നും ടോം ജോസഫ് കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് എന്‍ഐടി പൂർവ വിദ്യാർഥികളായ അജാസ് മുഹമ്മദ് ജാന്‍ഷര്‍ 2020-ല്‍ സ്ഥാപിച്ച എഡ്യൂപോര്‍ട്ട് ആയിരക്കണക്കിന് വിദ്യാർഥികള്‍ക്ക് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നീറ്റ്, കെഇഎഎം, സിയുഇടി, ജെഇഇ ക്ലാസുകള്‍ എടുക്കുന്ന ചെയ്യുന്ന എഡ്‌ടെക് സ്റ്റാര്‍ട്ടപ്പാണ്. വിദ്യാഭ്യാസത്തില്‍ എഐ-യുടെ പരിവര്‍ത്തനശേഷിയുടെ തെളിവാണ് ഈ നിക്ഷേപമെന്ന് അജാസ് മുഹമ്മദ് ജാന്‍ഷര്‍ പറഞ്ഞു. പഠനാനുഭവം വ്യക്തിഗതമാക്കുകയും അക്കാദമിക നേട്ടത്തിനുള്ള പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്യുന്ന ബുദ്ധിപരമായ ടൂളുകള്‍ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള വിദ്യാർഥികളെയും അധ്യാപകരെയും ശാക്തീകരിക്കുക എന്നതാണ് എഡ്യുപോര്‍ട്ടിന്റെ ലക്ഷ്യം. പുതുതായി നേടിയ ധനം ഉപയോഗിച്ച്, എഡ്യൂപോര്‍ട്ട് അതിന്റെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും ഉപയോഗിക്കപ്പെടാത്ത വിപണികളിലേക്ക് അതിന്റെ വ്യാപ്തി കൂടുതല്‍ വിപുലീകരിക്കാനും പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു. ആവേശകരമായ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്ന പുതിയ പങ്കാളിത്തത്തില്‍ ഏറെ സന്തോമുണ്ടെന്ന് എഡ്യൂപോര്‍ട്ട് സിഇഒ അക്ഷയ് മുരളീധരന്‍ പറഞ്ഞു.
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക
https://eduport.app/