ADVERTISEMENT

ന്യൂഡൽഹിഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന 22,000 പാഠപുസ്തകങ്ങൾ 5 വർഷത്തിനുള്ളിൽ ഇന്ത്യൻ ഭാഷകളിലാക്കാനുള്ള പദ്ധതി യുജിസി തയാറാക്കി. അസ്മിത എന്ന പദ്ധതി കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സഞ്ജയ് മൂർത്തി ഉദ്ഘാടനം ചെയ്തു.

ഭാരതീയ ഭാഷാ സമിതിയും യുജിസിയും ചേർന്നാണു നടപ്പാക്കുന്നത്. ഓരോ വർഷവും 1000 പുസ്തകങ്ങൾ 22 ഭാഷകളിൽ ലഭ്യമാക്കുകയാണു ലക്ഷ്യം. നിലവിൽ ഇംഗ്ലിഷിലുള്ള പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുക മാത്രമല്ല, പുതിയ പുസ്തകങ്ങൾ പ്രാദേശിക ഭാഷകളിൽ പുറത്തിറക്കുകയുമാണു ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

English Summary:

UGC's Bold Move: 22,000 Higher Education Textbooks to be Available in Indian Languages Within 5 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com