ADVERTISEMENT

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എംപി നടപ്പിലാക്കുന്ന ‘എം പി അവാർഡ് 2024’, ജൂൺ 21ന് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ് മുഖ്യതിഥി ആയിരിക്കും. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കൊച്ചിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പാർലമെന്റ് മണ്ഡലത്തിൽ സർക്കാർ, എയിഡഡ്, ആൺ എയിഡഡ് സ്ക്കൂളുകളിൽ നിന്നും പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ‘എ പ്ലസ്’ ലഭിച്ച 1500 കുട്ടികളെയാണ് ആദരിക്കുന്നത്. സ്ക്കൂളുകളിൽ നിന്നും ലഭിച്ച ലിസ്റ്റുകൾ പ്രകാരം വിദ്യാർഥികൾക്ക് ഇതിനകം തന്നെ അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ 2500 വിദ്യാർഥികളെ ജൂൺ 30ന് ആദരിച്ചിരുന്നു. മണ്ഡലത്തിൽ നിന്നുള്ള എംഎൽഎൽമാർ, കൊച്ചി നഗരസഭാ മേയർ അഡ്വ. എം അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌, ഹയർ സെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, ജയിൻ ഡീംഡ്–ടു–ബി യൂണിവേഴ്‌സിറ്റി ഡയറക്ടർ ന്യൂ ഇനിഷ്യേറ്റീവ്സ് ഡോ. ടോം എം. ജോസഫ്, ജോയിന്റ് കൺട്രോളർ ഓഫ് എക്‌സാംസ് കെ. മധുകുമാർ  എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

hibi-eden-mp-achievers-meet-jain-university-article-image
English Summary:

Ernakulam MP Awards 2024: Honoring Academic Excellence in assocation with Jain University Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com