ADVERTISEMENT

ന്യൂഡൽഹി സിബിഎസ്ഇ അധ്യാപകർക്കു നൽകുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ്, പൈത്തൺ പരിശീലനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നു നിർദേശം. അധ്യാപകരുടെ വിവരങ്ങൾ തേടി ഇമെയിൽ അയച്ചിട്ടില്ലെന്നും വ്യക്തിവിവരങ്ങൾ കൈമാറരുതെന്നും സിബിഎസ്ഇ അറിയിച്ചു. 

അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം ഇന്ന്
തിരുവനന്തപുരംസ്കൂൾ അധ്യാപകരുടെ ക്ലസ്റ്റർ പരിശീലന യോഗം ഇന്ന് നടക്കും. വിദ്യാഭ്യാസ കലണ്ടറിൽ 27നാണ് ക്ലസ്റ്റർ പരിശീലനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് നേരത്തേയാക്കിയത്. പരിശീലനം 20ന് നടക്കുമെന്നു കാണിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ 18ന് ഉത്തരവ് ഇറക്കി. കെഎസ്ടിഎ 27ന് അധ്യാപകരുടെ മാർച്ചും ധർണയും നടത്തുന്നതിനാൽ ക്ലസ്റ്റർ പരിശീലനം മാറ്റിയെന്നാണ് ആക്ഷേപം.

തുടർച്ചയായി അവധി; 4 വർഷ ബിരുദ പരീക്ഷകളെ ബാധിക്കും
തിരുവനന്തപുരംതുടർച്ചയായ അവധി ദിവസങ്ങൾ 4 വർഷ ഡിഗ്രി കോഴ്സിന്റെ ഏകീകൃത പരീക്ഷ കലണ്ടറിനെ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നു. മഴക്കെടുതി മൂലം പല ജില്ലകളിലും അഞ്ചിലധികം അവധി ഈ വർഷം തന്നെ നൽകി. നഷ്ടപ്പെടുന്ന ദിവസങ്ങൾക്കു പകരം ക്ലാസ് നടത്താൻ കോളജുകളിൽ വ്യവസ്ഥയില്ല. ഏകീകൃത പരീക്ഷാ കലണ്ടർ പ്രകാരമാണ് 4 വർഷ കോഴ്സ് നടത്തുന്നത്. എല്ലാ സർവകലാശാലകളിലും ക്രെഡിറ്റിന് അനുസരിച്ച് നിശ്ചിത നമ്പർ ക്ലാസ് വിദ്യാർഥികൾക്കു ലഭിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com