അവസരങ്ങളുടെ ലോകം: അരുണ സുന്ദരരാജൻ
Mail This Article
കോട്ടയം ∙ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തികശക്തിയായ ഇന്ത്യയിലെ യുവാക്കളെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളുടെ ലോകമെന്ന് മുൻ കേന്ദ്ര ടെലികോം സെക്രട്ടറിയും ടെലികോം കമ്മിഷൻ ചെയർമാനുമായിരുന്ന അരുണ സുന്ദരരാജൻ പറഞ്ഞു. സെയിന്റ്ഗിറ്റ്സ് ഓട്ടോണമസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നു ബിടെക് പഠനം പൂർത്തിയാക്കിയ ആദ്യ ബാച്ചിന്റെയും എംടെക്, എംബിഎ, എംസിഎ പൂർത്തിയാക്കിയ മൂന്നാമത് ബാച്ചിന്റെയും ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സെയിന്റ്ഗിറ്റ്സ് ഡയറക്ടർ തോമസ് ടി.ജോൺ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ഡോ. ടി.സുധ, എക്സിക്യൂട്ടീവ് ചെയർമാൻ പുന്നൂസ് ജോർജ്, എംസിഎ ഡയറക്ടർ മിനി പുന്നൂസ്, ചീഫ് ഡിജിറ്റൽ ഓഫിസർ ഡോ. നവീൻ ജോൺ പുന്നൂസ്, ഗവേണിങ് ബോർഡ് പ്രതിനിധി റോഷൻ ജോൺ ജോസഫ്, അസോഷ്യേറ്റ് ഡയറക്ടർ ഡോ. റീബു സക്കറിയ, വൈസ് പ്രിൻസിപ്പൽ ഡോ. റോജി ജോർജ്, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ.റിബോയ് ചെറിയാൻ, അസോഷ്യേറ്റ് ഡീൻ (മാനേജ്മെന്റ്) ഡോ. ജോസ് ജോയി തോപ്പൻ, ഡീൻ (റിസർച്) ഡോ. എം.ഡി. മാത്യു, ഡീൻ (അക്കാദമിക്സ്) ഡോ. സൂസൻ ജോർജ് എന്നിവർ പങ്കെടുത്തു