ADVERTISEMENT

ന്യൂഡൽഹി ∙ ഭിന്നശേഷി അവകാശനിയമം ഉറപ്പാക്കാൻ കഴിഞ്ഞ 5 വർഷത്തിനിടെ സർവകലാശാലകളും കോളജുകളും കൈക്കൊണ്ട നടപടികൾ ഒരു മാസത്തിനകം റിപ്പോർട്ടായി നൽകാൻ യുജിസി നിർദേശിച്ചു. 2019 മുതൽ ഓരോ സ്ഥാപനത്തിലും പ്രവേശനം ലഭിച്ച ഭിന്നശേഷിവിദ്യാർഥികൾ, അവർക്കു നൽകിയ ഫെലോഷിപ് / സ്കോളർഷിപ് വിവരങ്ങൾ, നിയമനം ലഭിച്ച അധ്യാപകരും അനധ്യാപകരുടെയും എണ്ണം എന്നീ വിവരങ്ങൾ നൽകണം. കെട്ടിടങ്ങൾ ഭിന്നശേഷിസൗഹൃദമാക്കിയിട്ടുണ്ടോ, ഭിന്നശേഷിവിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനുള്ള ആഭ്യന്തര സമിതി രൂപീകരിച്ചിട്ടുണ്ടോ, തുല്യാവസര സെൽ രൂപീകരിച്ചോ എന്നീ കാര്യങ്ങളും വിശദീകരിക്കണം. ഭിന്നശേഷി അവകാശനിയമം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട 2017ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി യുജിസി നേരത്തേ സ്ഥാപനങ്ങൾക്കു കത്തു നൽകിയിരുന്നു. അതിൽ സ്വീകരിച്ച നടപടി അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary:

UGC Directs Universities to Submit Disability Rights Compliance Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com