ADVERTISEMENT

ശ്രീഹരി നടരാജ്, തനിഷി ക്രാസ്റ്റോ, നിത്യ ശ്രീ ശിവന്‍, റോഹന്‍ ബൊപ്പണ്ണ, അദിതി അശോക്, അര്‍ച്ചന കമ്മത്ത്... പാരീസ് ഒളിംപിക്സില്‍  ഇവരുടെ കൈകള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി നില്‍ക്കുന്നത് സ്വപ്നം കാണുകയാണ് ബെംഗളൂരു ആസ്ഥാനമായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. 

jain-university-paris-olympics-2024-article-image-two-srihari-nataraj
ശ്രീഹരി നടരാജ്

സർവകലാശാലയുടെ നിലവിലെ മൂന്ന് അഭിമാന താരങ്ങളാണ് ഇത്തവണ ശുഭപ്രതീക്ഷയോടെ പാരീസിന്റെ മണ്ണില്‍ കാല്‍ വച്ചിരിക്കുന്നത്. ശ്രീഹരി നടരാജ്, തനിഷി ക്രാസ്റ്റോ, നിത്യ ശ്രേ ശിവന്‍. ഇരുപ്പത്തിമൂന്നുകാരനായ നീന്തല്‍ താരം ശ്രീഹരി നടരാജ് ഒളിംപിക്സിനെത്തുന്നത് ഇത് രണ്ടാം തവണയാണ്. 2020 ടോക്കിയോ ഒളിംപിക്സിലാണ് ശ്രീഹരി രാജ്യത്തെ ഇതിനു മുൻപ് പ്രതിനിധീകരിച്ചത്. ഇതിന് പുറമേ 2018-ല്‍ ബ്യൂണസ് ഐറിസ് യൂത്ത് ഒളിംപിക്സില്‍ പങ്കെടുത്തിട്ടുള്ള ശ്രീഹരി ഫൈനല്‍സില്‍ എത്തുന്ന ആദ്യ ഇന്ത്യനെന്ന ബഹുമതി നേടിയിട്ടുണ്ട്. അവിടെ 100 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ ശ്രീഹരി 6-ാമത് ഫിനിഷ് ചെയ്തു. തുടര്‍ന്ന് 2019-ല്‍ ദക്ഷിണകൊറിയയില്‍ നടന്ന വേള്‍ഡ് അക്വാറ്റിക്‌സ് ചാംപ്യൻഷിപ്പിലും 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും 2023-ല്‍ ചൈനയില്‍ നടന്ന വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസിലും 2023 ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 200 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ പുതിയ ദേശീയ റെക്കോര്‍ഡ് തീര്‍ത്തു.

jain-university-paris-olympics-2024-article-image-three-tanisha-crasto
തനിഷി ക്രാസ്റ്റോ

വനിതകളുടെ ബാഡ്മിന്റൻ ഡബിള്‍സില്‍ പങ്കെടുക്കുന്ന തനിഷാ ക്രാസ്റ്റോ 2022-ല്‍ നടന്ന സയിദ് മോദി ഇന്റര്‍നാഷണല്‍, ഈ വര്‍ഷം മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ബാഡ്മിന്റൻ  ടീം ചാംപ്യൻഷിപ്പ് എന്നിവയില്‍ ഗോള്‍ഡ് മെഡലും 2023-ല്‍ ദുബായില്‍ നടന്ന ഏഷ്യന്‍ ബാഡ്മിന്റൻ മിക്‌സഡ് ടീം ചാംപ്യൻഷിപ്പിൽ വെങ്കലവും അതേവര്‍ഷം നടന്ന സ്‌കോട്ട്‌ലന്‍ഡ് ഇന്റര്‍നാഷണല്‍ ചാലഞ്ചില്‍ വെള്ളി മെഡലും സ്വന്തമാക്കിയിട്ടുണ്ട്.

jain-university-paris-olympics-2024-article-image-four-nitya-sri-sivan
നിത്യ ശ്രേ ശിവന്‍

പാരാലിംപിക്സിൽ ലോക ഒന്നാം നമ്പര്‍ പാര ബാഡ്മിന്റൻ താരം നിത്യാ ശ്രീ ശിവനാണ് പാരിസ് ഒളിംപിക്സില്‍ പങ്കെടുക്കുന്ന ജെയിനിന്റെ മറ്റൊരു അഭിമാനതാരം. 2023-ല്‍ നടന്ന ഏഷ്യന്‍ പാര ഗെയിംസില്‍ രണ്ട് വെങ്കല മെഡല്‍ നേടിയ നിത്യ അതേ വര്‍ഷം ബ്രസീലില്‍ നടന്ന പാര ബാഡ്മിന്റണ്‍ രാജ്യാന്തര മീറ്റില്‍ രണ്ട് സ്വര്‍ണ മെഡലും 2022-ല്‍ നടന്ന പ്രഥമ ബഹ്‌റൈന്‍ പാര ബാഡ്മിന്റണ്‍ ഇന്റര്‍നാഷണല്‍ ചാംപ്യൻഷിപ്പില്‍ ഒരു സ്വര്‍ണ മെഡലും നേടുകയുണ്ടായി. തികഞ്ഞ ജയപ്രതീക്ഷയില്‍ തന്നെയാണ് ഈ ജെയിന്‍ താരങ്ങള്‍ ഒളിംപിക്സിനെത്തുന്നത്.

jain-university-paris-olympics-2024-article-image-five-rohan-bopanna-aditi-ashok-archana-kamath
റോഹന്‍ ബൊപ്പണ്ണ, അദിതി അശോക്, അര്‍ച്ചന കമ്മത്ത്

ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ഥികളായ പുരുഷന്‍മാരുടെ ബാഡ്മിന്റൻ ഡബിള്‍സില്‍ പങ്കെടുക്കുന്ന രോഹന്‍ ബൊപ്പണ്ണ, ഗോള്‍ഫിന്‍ മൂന്നാം വട്ടം ഒളിംപിക്സില്‍ പൊരുതാനെത്തുന്ന അദിതി അശോക്, ടേബിള്‍ ടെന്നിസ് ദേശീയ ചാമ്പ്യന്‍ അര്‍ച്ചന കമ്മത്ത് എന്നിവര്‍ ജെയിനില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജ പ്രവാഹവുമായാണ് പാരീസിലുള്ളത്.

ലോകോത്തരനിലവാരത്തിലുള്ള കായിക പരിശീലനമാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ നല്‍കുന്നത്. അതിന്റെ ഉത്തമ തെളിവാണ് ഇവിടെ നിന്നും ലോകം അറിയപ്പെടുന്ന കായിക താരങ്ങളായി മാറിയ ബില്യഡ്സ് സ്‌നൂക്കര്‍ ലോക ചാംപ്യൻ പങ്കജ് അദ്വാനി, ഒളിംപ്യന്മാരായ അദിതി അശോക്, അനൂപ് ശ്രീധര്‍, രെഹാന്‍ പോഞ്ച, ഷിഖ ടാന്‍ഡന്‍, ക്രിക്കറ്റര്‍മാരായ റോബിന്‍ ഉത്തപ്പ, കെ.എല്‍. രാഹുല്‍ തുടങ്ങിയവര്‍.

2023 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം ജെയിന്‍ നേടുമ്പോള്‍ അത് നിരന്തരമുള്ള പരിശ്രമങ്ങള്‍ക്കും അര്‍ഹതയ്ക്കുമുള്ള അംഗീകാരമായി. കായിക മേഖലയുടെ പുരോഗതിക്ക് ഏറ്റവുമധികം സംഭാവന നല്‍കിയ സര്‍വകലാശാലയ്ക്കുള്ള സ്‌പോര്‍ട്ട്‌സ് സ്റ്റാര്‍ അക്‌സ്സെസ് പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം ജെയിന്‍ സ്വന്തമാക്കി. 2022ല്‍ സര്‍വകലാശാല ഗെയിംസില്‍ നേടിയ മൂന്നാം സ്ഥാനവും ശ്രദ്ധേയം.

മികച്ച പഠനത്തിന് നല്ല കായിക പരിശീലനവും അനിവാര്യമാണെന്ന ആശയത്തിലൂന്നിയാണ് ജെയിൻ സര്‍വകലാശാലയിലെ പാഠ്യ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നതെന്നു ജെയിൻ ഡീംഡ് റ്റു  ബി യൂണിവേഴ്സിറ്റി - ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ -  ഡോ. ടോം എം ജോസഫ്  പറയുന്നു.

jain-university-kochi-logo

തെരഞ്ഞെടുപ്പു മുതല്‍ പരിശീലനവേളയിലുടനീളം ജെയിൻ കായിക താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. അവരെ സംസ്ഥാന ദേശീയ മത്സര വേദികളിലെത്തിക്കുകയും രാജ്യാന്തര താരങ്ങളുമായി ആശയവിനിമയങ്ങള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. ഉയര്‍ന്ന മൂല്യബോധവും കായികശേഷിയും മത്സരക്ഷമതയുമാണ് ജെയിന്‍ കായിക താരങ്ങളില്‍ വളര്‍ത്തിയെടുക്കുന്നത്. 

30-ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് യൂണിവേഴ്സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ഈ യൂണിവേഴ്സിറ്റി. ബെംഗളൂരു  ആസ്ഥാനമായ ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് കൊച്ചിയില്‍ ഓഫ് ക്യാംപസുമുണ്ട്.

English Summary:

Jain University Athletes Aim for Glory at Paris Olympics 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com