ADVERTISEMENT

‘കൗൺസിൽ ഓഫ് ആർക്കിടെക്ചർ- www.coa.gov.in’ 5–വർഷ ബിആർക് (ബാച്‌ലർ ഓഫ് ആർക്കിടെക്ചർ) പ്രോഗ്രാമിന്റെ ആദ്യവർഷ പ്രവേശനത്തിനുള്ള അഭിരുചി നിർണയിച്ച് പ്രവേശനാർഹത ഉറപ്പാക്കാൻ ‘നാറ്റ’ എന്ന പരീക്ഷ  നടത്തുന്നു: NATA - നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ.ഇത്തവണ ഏറെ പ്രാവശ്യം ‘നാറ്റ’ നടത്തി. 2024 ഏപ്രിൽ മുതൽ ജൂലൈ വരെ എല്ലാ വാരാന്ത്യങ്ങളിലും (ശനി, ഞായർ ദിവസങ്ങളിൽ). വിദ്യാർഥികൾക്കു കൂടുതൽ അവസരം നൽകുന്നതിന് ഓഗസ്റ്റ് 10, 24 തീയതികളിലായി 2 അധിക ടെസ്റ്റുകൾ കൂടി നടത്തുമെന്ന് കൗൺസിൽ അറിയിച്ചു.ഈ അധികടെസ്റ്റുകളിൽ യോഗ്യത നേടുന്നവരെ വിവിധ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലെ പ്രവേശനത്തിനു മാത്രമേ പരിഗണിക്കൂ. 

ഐസിഎസ്എസ്ആർ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്: അപേക്ഷ ഓഗസ്റ്റ് 25 വരെ 
സാമൂഹിക വിഷയങ്ങളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ (ഐസിഎസ്എസ്ആർ) പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് ഓഗസ്റ്റ് 25 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഇതിന്റെ ഹാർഡ് കോപ്പി ഓഗസ്റ്റ് 31ന് മുൻപ് അയയ്ക്കണം. വെബ്സൈറ്റ്: https://icssr.org. വിലാസം: The Deputy Director (Research), RFS Division, Indian Council of Social Science Research, JNU Institutional Area, Aruna Asaf Ali Marg, New Delhi – 110067. അപേക്ഷിക്കുമ്പോൾ പിഎച്ച്ഡി നേടിയിരിക്കണം. 45 വയസ്സ് കവിയരുത്. നിർദിഷ്ട ഫോർമാറ്റിൽ തയാറാക്കിയ ഗവേഷണ പ്രപ്പോസൽ അപേക്ഷയോടൊപ്പം അയയ്ക്കണം. 

English Summary:

Additional NATA Tests Announced for August 2024: Apply Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com