ADVERTISEMENT

പുതുപുത്തന്‍ സാങ്കേതികതകളാണ് ലോകത്തെ പുതുമകളിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത്. അത്തരത്തില്‍ ഒന്നാണ് BIM അഥവാ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്. ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ് അനന്തമായ അവസരങ്ങളുടെ ലോകമാണ് നമുക്ക് മുന്നില്‍ തുറന്നിടുന്നത്. നിര്‍മ്മാണ മേഖലയിലും ആര്‍ക്കിടെക്ചര്‍ രംഗത്തും വലിയ വലിയ മാറ്റങ്ങള്‍ ഇതിലൂടെ കൈവരിക്കാന്‍ സാധിക്കും. അതിനാല്‍തന്നെ BIMനെക്കുറിച്ചുള്ള ശരിയായ അറിവും പ്രായോഗിക ജ്ഞാനവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവശ്യമായ ഒരു ഘടകമാണ്. ഇവിടെയാണ് BIM Career Conclaveന്റെ പ്രസക്തി. 

BIM Career Conclave – അവസരങ്ങളുടെ വലിയ ജാലകം തുറക്കുന്നു.

എൻജിനീയറിങ് രംഗത്ത് എങ്ങിനെ കാലത്തിനൊത്ത സാധ്യതകളും സാങ്കതികതകളും ഉള്‍ക്കൊണ്ടുകൊണ്ട് ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലികള്‍ സ്വന്തമാക്കാം എന്നതിനെകുറിച്ചുള്ള പൂര്‍ണ്ണമായ അറിവുകള്‍ നല്‍കുന്ന ഒരു പരിപാടിയാണ് BIM Career Conclave. തൃശൂര്‍ CADD International, BIM ചാനലുമായി സംയുക്തമായി അവരുടെ SkillUp മിഷന്റെ ഭാഗമായാണ്  കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.  വളരെ പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഈ പ്രോഗ്രാമില്‍ ഉള്ളത്. അതിനാല്‍തന്നെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുകയുള്ളൂ. താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എൻജിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും എൻജിനീയറിങ് കഴിഞ്ഞവര്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്. 

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന BIM ചാനലിലെ ഈ രംഗത്തെ വിദഗ്ധരായ ബിഐഎം കണ്‍സള്‍ട്ടന്റ് Midhun Das, പ്രോജക്ട് കോഡിനേറ്റര്‍ Nigel Varghese എന്നിവര്‍ കോണ്‍ക്ലേവ് നയിക്കും. അവരുടെ ഈ മേഖലയിലെ അനുഭവ സമ്പത്തും ജ്ഞാനവും വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലൂടെ ഏറ്റവും മികച്ച ശമ്പളത്തോടെ തൊഴില്‍ നേടുന്നതിന് പ്രാപ്തരാക്കിത്തീര്‍ക്കുന്നു. പ്രശസ്തമായ എളനാട് ഗ്രൂപ്പിന്റെ ഫൗണ്ടര്‍ ആന്റ് സിഇഒ Sajeeshkumar K M. 'How to become a Passionate Professional' എന്ന വിഷയത്തെകുറിച്ച് മോട്ടിവേഷണല്‍ ടോക്ക് നടത്തും. ട്രാന്‍സ്‌ഫോമ മിഷന്റെ ഭാഗമായി ട്രാന്‍സ്‌ഫോമ ഫൗണ്ടേഷന്റെ ഫൗണ്ടറായ Shinz Antonyയുടെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. ഇതിനും പുറമേ മറ്റ് വിശിഷ്ട വ്യക്തികളുടെ ടോക്കുകളും കോണ്‍ക്ലേവില്‍ ഉണ്ടാകും.

ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്ങിന്റെ ഇന്നത്തെ പ്രസക്തി

ഇന്ന് മിക്ക വികസിത രാജ്യങ്ങളിലും വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളിലും ആകങ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് സാധാരണമായ ഒരു കാര്യമായി മാറിയിരിക്കുന്നു. ഇത് ന്യൂതനമായ ഡിസൈനുകള്‍ വികസിപ്പിക്കുന്നതിന് BIM സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനും സഹായിക്കുന്നു. 

BIM കരിയര്‍ അവസരങ്ങള്‍, പദവികള്‍

ഈ മേഖലയില്‍ മികവ് പുലര്‍ത്താന്‍ എന്ത് യോഗ്യതകളാണ് വേണ്ടത്? എന്തൊക്കെ അവസരങ്ങളാണ് ഫ്രഷര്‍മാര്‍ക്ക് ലഭിക്കുന്നത്, ഏത് തരത്തിലുള്ള പദവികളിലാണ് ഇത്തരക്കാര്‍ക്ക് ശോഭിക്കാനാകുന്നത് തുടങ്ങി നിരവധി സംശയങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. ബിഐഎമ്മിന്റെ ലോകത്ത് മികവ് പുലര്‍ത്തുന്നവര്‍ക്ക് അനുയോജ്യമായ വൈവിധ്യമായ അവസരങ്ങള്‍ ഇന്ന് ലഭിക്കുന്നു. BIM ടെക്‌നീഷ്യന്‍, BIM മോഡലര്‍, BIM ഓട്ടോമേഷന്‍ വിദഗ്ദ്ധന്‍, BIM എഞ്ചിനീയര്‍, BIM ഡെവലപ്പര്‍, BIM സ്പെഷലിസ്റ്റ്റ്, BIM കോര്‍ഡിനേറ്റര്‍, BIM കണ്‍സള്‍ട്ടന്റ്, ബിഐഎം മാനേജര്‍ തുടങ്ങി നിരവധി തൊഴിലവസരങ്ങള്‍ ഇവരെ കാത്തിരിക്കുന്നു.

BIM മേഖലയില്‍ Cadd Internationalന്റെ പ്രസക്തി

ഇന്നത്തെ ലോകത്തിന് ആവശ്യമായ പ്രൊഫഷണലുകളെ വാര്‍ത്തെടുത്ത് ഈ മേഖലയില്‍ മികവാര്‍ന്ന സേവനങ്ങള്‍ സമൂഹത്തിന് നല്‍കുന്നതിന് സജ്ജരാക്കി തീര്‍ക്കുക എന്നത് പ്രാധാനമാണ്. അതിനായി തൃശൂര്‍ സിറ്റി സെന്ററിലുള്ള CADD International ഏറ്റവും മികച്ച ട്രെയിനിങ് പ്രോഗ്രാമുകളാണ് നല്‍കുന്നത്. QAMS സര്‍ട്ടിഫൈഡ് ട്രെയിനേഴ്‌സ്, പ്രൊഫഷണല്‍ ഡെവലപ്പ്‌മെന്റ് സെഷനുകള്‍, ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ക്ലാസുകള്‍, ഇന്റര്‍വ്യൂ ഗൈഡന്‍സ്, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കേഷന്‍, പ്രൊഫഷണല്‍ പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് തുടങ്ങി നിരവധി സവിശേഷതകളാണ് CADD International ട്രെയിനിങ്ങിന്റെ പ്രത്യേകത. ഇതിലൂടെ ട്രെയിനിങ് പൂര്‍ത്തിയാക്കിയ ഓരോരുത്തരും ഈ മേഖല ആവശ്യപ്പെടുന്ന സേവനങ്ങള്‍ നല്‍കുന്നതിന് സജ്ജരാകുന്നു. CADD International-ന്റെ ഹെഡ് ഓഫീസ് ദുബായിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ടക്‌നിക്കല്‍ പാര്‍ട്‌നര്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന BIM Channel ആണ്. CADD Internationalന് കേരളത്തില്‍ തൃശൂര്‍ സിറ്റി സെന്ററിലും എറണാകുളം ഗ്രാന്റ് മാളിലും ഓഫീസുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 98477 58370

English Summary:

Unlock High-Paying BIM Jobs at the BIM Career Conclave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com