ADVERTISEMENT

തിരുവനന്തപുരം ∙ ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനു സ്പോട്ട് അഡ്മിഷനോടെ ഇന്നു സമാപനമാകും. സ്കൂളുകളിൽ ശേഷിക്കുന്ന സീറ്റുകൾ അനുസരിച്ച് ഓൺലൈനായി അപേക്ഷിച്ചവർക്കാണ് ഇന്ന് വൈകിട്ട് 4ന് മുൻപ് സ്കൂളുകളിലെത്തി പ്രവേശനം നേടാൻ അവസരമുള്ളത്. അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ നൽകാത്തവർക്കുമായിരുന്നു സ്പോട് അഡ്മിഷന് അവസരം. ഇതിനു പുറമേ, അലോട്മെന്റ് ലഭിച്ചിട്ടും മതിയായ കാരണം മൂലം പ്രവേശനം നേടാനാവാതെ പോയവർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക അനുമതി നേടി സ്പോട് അഡ്മിഷനെടുക്കാം. എന്നാൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് സ്പോട് അഡ്മിഷന് അവസരമില്ല. ട്രാൻസ്ഫർ അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നലെ പൂർത്തിയായി. ജൂലൈ 31ന് പ്രവേശനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വയനാട് ദുരന്തമടക്കം പരിഗണിച്ചാണ് തീയതി ഇന്നു വരെ നീട്ടിയത്.

English Summary:

Plus One Spot Admissions Conclude Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com