അപേക്ഷയിലെ ന്യൂനത: സമയപരിധി നീട്ടി
Mail This Article
‘കേപ്പി’ന്റെ (CAPE) കീഴിലുള്ള എൻജിനീയറിങ് കോളജുകളിൽ സഹകരണ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി നീക്കിവച്ചിരിക്കുന്ന സീറ്റുകളിൽ അപേക്ഷിച്ചവർക്ക് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചയ്ക്ക് 2 വരെ നീട്ടി. ഫോൺ: 0471–2525300
അലോട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം ∙ ഈ അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (റഗുലർ), ബാച്‍ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, ബാച്‍ലർ ഓഫ് ഡിസൈൻ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അവസാന ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്– www.lbscentre.kerala.gov.in അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 21ന് മുൻപ് പ്രവേശനം നേടണം.
ബിഎസ്‍സി നഴ്സിങ് ട്രയൽ അലോട്മെന്റ്
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിൽ ഈ വർഷത്തെ ബിഎസ്‍സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി പ്രവേശനത്തിന് ഓപ്ഷനുകൾ പരിഗണിച്ചു കൊണ്ടുള്ള ട്രയൽ അലോട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്മെന്റിലേക്കുള്ള ഓപ്ഷൻ റജിസ്ട്രേഷൻ 18 ന് രാവിലെ 10 വരെ നടത്താം.
പോസ്റ്റ് ബേസിക്: രേഖ സമർപ്പിക്കണം
തിരുവനന്തപുരം ∙ സർക്കാർ, സ്വാശ്രയ നഴ്സിങ് കോളജുകളിൽ ഈ വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്‍സി നഴ്സിങ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ
വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. രേഖകൾ 21ന് വൈകിട്ട് 5 ന് മുൻപ് സമർപ്പിക്കണം. ഫോൺ– 0471 2560363.
ഇഗ്‌നോ: തീയതി നീട്ടി
തിരുവനന്തപുരം ∙ ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (ഇഗ്‌നോ) അക്കാദമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് (ഫ്രഷ് /റീ റജിസ്ട്രേഷൻ) അപേക്ഷിക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി. വിവരങ്ങൾക്ക്– https://ignouadmission.samarth.edu.in/
പോളിടെക്നിക്കുകളിൽ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം
തിരുവനന്തപുരം∙ വിവിധ പോളിടെക്‌നിക് കോളജുകളിൽ വർക്കിങ് പ്രഫഷനലുകൾക്കു വേണ്ടിയുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന നടപടികൾ ആരംഭിച്ചു. അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷ പ്രവേശനവും ലഭിക്കും. രണ്ടു വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാം. ഓൺലൈനായി ഫീസടച്ച് അപേക്ഷിക്കാം. അവസാന തീയതി 22. പ്രോസ്പെക്ടസ് www.polyadmission.org/wp എന്ന വെബ്സൈറ്റിൽ.