സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ് ഐഎസ്ആർഒയിൽ നിന്ന് മികച്ച പ്രകടനത്തിനുള്ള അവാർഡ് ലഭിച്ചു
Mail This Article
കോട്ടയം ∙ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് സോൺ 7ന് കീഴിലുള്ള (കേരളം, മാഹി, ലക്ഷദ്വീപ്) എൻജിനീയറിങ് കോജുകളുടെ വിഭാഗത്തിൽ സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ് മികച്ച പ്രകടനം കാഴ്ചവച്ചു. കോളജിനെ പ്രതിനിധീകരിച്ച് ഡോ. റീബു സക്കറിയ കോശി (അസോഷ്യേറ്റ് ഡയറക്ടർ), ഡോ.സുരേഷ് ബാബു. എം, ഡോ. റീനു എലിസബത്ത് ജോൺ, അനുശ്രീ പി. ജി (ഡിപ്പാർട്മെൻറ് ഓഫ് ഫിസിക്സ്) എന്നിവർ സുരേഷ് ഗോപി എം.പിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ദേശീയ ബഹിരാകാശ ദിനം, ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ,ചന്ദ്രയാൻ -3 ദൗത്യം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ സെന്റ്ഗിറ്റ്സിന്റെ മാതൃകാപരമായ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 2024 ഓഗസ്റ്റ് 8 ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) മാർഗനിർദേശപ്രകാരം ‘ചന്ദ്രനെ തൊട്ട് ജീവിതങ്ങളെ സ്പർശിക്കുമ്പോൾ: ഇന്ത്യയുടെ ബഹിരാകാശ ചരിതം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി, ഡോ.സുധ. ടി (പ്രിൻസിപ്പൽ, സെന്റ്ജിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിങ്) ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പെയിന്റിങ്ങുകൾ, സയൻസ് ഫിക്ഷൻ ചെറുകഥകൾ, ആസ്ട്രോ ഫോട്ടോഗ്രാഫുകൾ, റോക്കറ്റ് മോഡൽ നിർമ്മാണം, ക്വിസ് മത്സരങ്ങൾ, സെമിനാർ മത്സരങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ ഉയർത്തിക്കാട്ടുന്ന വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും സെന്റ്ഗിറ്റ്സ് അസ്ട്രോണമി ക്ലബ് ഏകോപിപ്പിച്ചു. ബഹിരാകാശ പര്യവേക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന ആവേശകരമായ ദേശീയ ബഹിരാകാശ ദിന ബോധവൽക്കരണ റാലിയായിരുന്നു പ്രധാന ആകർഷണം.