പ്രഫസർ എം.കെ സാനു മാസ്റ്റർ അധ്യാപക അവാർഡ് റേച്ചൽ ഇഗ്നേഷ്യസിന്
Mail This Article
കൊച്ചി ∙ പ്രശസ്ത സാഹിത്യകാരനും നിരൂപകനും മുൻ മഹാരാജാസ് കോളേജ് അധ്യാപകൻ ആയിരുന്ന ഫ്രഫസർ എം. കെ സാനു മാസ്റ്ററുടെ പേരിൽ മികച്ച അധ്യാപകർക്കുള്ള എം. കെ സാനു ‘ഗുരുശ്രേഷ്ഠ അവാർഡ്’ ചോയ്സ് സ്കൂൾ പ്രിൻസിപ്പൽ റേച്ചൽ ഇഗ്നേഷ്യസിന്. മനുഷ്യസ്നേഹത്തിനും, കുഞ്ഞുങ്ങളോടുള്ള കരുതലിനും,നന്മക്കും, മികച്ച അധ്യാപകധാർമിക ബോധത്തിനും. മാതൃകയായൊരു വ്യക്തി എന്ന നിലയിലാണ് ഈ അവാർഡ് നൽകുന്നതെന്ന് അവാർഡ് സമിതി അംഗങ്ങളായ ഡോ. ആശ, രേഖ, രഞ്ജിത്ത് എസ് ഭദ്രൻ, ഡോ.ഗീത എന്നിവർ പറഞ്ഞു. പതിനായിരം രൂപയും പ്രശംസാ പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ 27ന് എറണാകുളം ടൗൺ ഹാളിൽ വച്ചു നടക്കുന്ന വിപുലമായ ചടങ്ങിൽ പ്രഫസർ എം. തോമസ് മാത്യുവും പ്രഫസർ. എം കെ സാനുവും ചേർന്ന് അവാർഡ് സമ്മാനിക്കും. ഡോ ഗായത്രി, ഡോ. ആനന്ദ് കുമാർ, എസ്.കൃഷ്ണ, പ്രഫസർ എം. തോമസ് മാത്യു എന്നിവരാണ് മറ്റ് അവാർഡ് നിർണയ സമിതി അംഗങ്ങൾ.