ദീക്ഷ ആരംഭം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാംപസ് സന്ദര്‍ശിച്ചു
Mail This Article
കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ജയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാംപസ് സന്ദര്‍ശിച്ചു. പുതിയ അധ്യയന വര്‍ഷത്തിന്റെ ഭാഗമായി നവാഗത വിദ്യാർഥികള്‍ക്കായി യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ് ഓറിയന്റേഷന്‍ പ്രോഗ്രാമായ ദീക്ഷ ആരംഭത്തിന്റെ ഭാഗമായാണ് സ്പീക്കര്‍ ക്യാംപസില്‍ എത്തിയത്.
ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. കെ മധുകുമാര്‍, അധ്യാപകര്‍, സ്റ്റാഫ്, വിദ്യാർഥികൾ എന്നിവര്‍ ചേര്‍ന്ന് സ്പീക്കറെ സ്വീകരിച്ചു.
പുതിയ ബാച്ച് ഡിസൈനിങ് വിദ്യാർഥികളുടെ നൂതനവും സര്‍ഗാത്മകവുമായ കഴിവുകളുടെ പ്രദര്‍ശനമായ ക്രിയേറ്റീവ് വര്‍ക്‌സ് എക്‌സിബിഷനിലും സ്പീക്കര്‍ പങ്കെടുത്തു. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം സർവകലാശാലയില്‍ നടന്നുകൊണ്ടിരിക്കുന്ന സുസ്ഥിരമായ ഉദ്യമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പറഞ്ഞു.
ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാംപസ് സംഘടിപ്പിക്കുന്ന 15 ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ പ്രോഗ്രാമാണ് ദീക്ഷ ആരംഭം. നവാഗതര്‍ക്ക് ക്യാംപസിലേക്കുള്ള മാറ്റം എളുപ്പമാക്കുന്നതിനായി ക്യാംപസ് ജീവിതത്തെ പരിചയപ്പെടുത്തുക,
യൂണിവേഴ്‌സിറ്റിയുടെ സാസ്‌കാരിക, അക്കാദമിക അന്തരീക്ഷവുമായി വിദ്യാർഥിളെ സമന്വയിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ, കമ്മ്യൂണിറ്റി അവബോധം വിദ്യാർഥികളില്‍ വളര്‍ത്തിയെടുക്കുക, വ്യക്തിഗത സൗഖ്യവും അക്കാദമിക് വിജയത്തിനും പിന്തുണനല്‍കുകയെന്നതും ദീക്ഷ ആരംഭത്തിലൂടെ യൂണിവേഴ്‌സിറ്റി ലക്ഷ്യമിടുന്നു.
പ്രോഗ്രാമിന്റെ ഭാഗമായി സെന്‍ട്രിക് ലേണിങ് വര്‍ക്ക്‌ഷോപ്പ്, ഡിസിപ്ലിനറി സ്‌കില്‍സ് വര്‍ക്ക്‌ഷോപ്പ്, ബ്രിഡ്ജ് കോഴ്‌സ് സെഷനുകള്‍, റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ വര്‍ക്ക്‌ഷോപ്പ്, നൂതന ഡിസൈന്‍ വര്‍ക്ക്‌ഷോപ്പ്, സ്ട്രിങ് ആര്‍ട്ട് വര്‍ക്ക്ഷോപ്പ്, സ്റ്റോപ്പ്-മോഷന്‍ ആനിമേഷന്‍ വര്‍ക്ക്ഷോപ്പ്, ഹരിത സംരംഭങ്ങള്‍, സുസ്ഥിരത വര്‍ക്ക്ഷോപ്പ് തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ ക്യാംപസില്‍സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനോടകം വിവിധ മേഖലകളിലെ നിരവധി പ്രമുഖ വ്യക്തികള്‍ ദീക്ഷ ആരംഭത്തിന്റെ ഭാഗമായി ക്യാംപസില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.