ADVERTISEMENT

ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിലെ ആദ്യ ബാച്ചിലേക്ക് ഇന്നു വൈകുന്നേരം മുതൽ‌ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: pminternship.mca.gov.in 193 കമ്പനികൾ 90,849 ഇന്റേൺഷിപ് അവസരങ്ങൾ ഒക്ടോബർ 11നു വൈകിട്ട് വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ ബാച്ചിലേക്കുള്ള റജിസ്ട്രേഷൻ 25 വരെയാണ്. രാജ്യത്തെ വൻകിട കമ്പനികളിൽ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡുമായി ഇന്റേൺഷിപ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുക. മാരുതി സുസുക്കി ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ, എൽ ആൻഡ് ടി, മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള കമ്പനികൾ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ആദ്യ ബാച്ചിന്റെ ഇന്റേൺഷിപ് ഡിസംബർ രണ്ടിന് ആരംഭിക്കാനാണ് പദ്ധതി.

പ്രായം: 21-24. പൂർണസമയ വിദ്യാഭ്യാസമോ പൂർണസമയ ജോലിയോ ചെയ്യുന്നവരാകരുത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം (ഉദാ: ബിഎ, ബിഎസ്‍സി, ബികോം, ബിബിഎ, ബിഫാം) എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 27 മുതൽ നവംബർ 7 വരെ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ യുവാക്കളെ തിരഞ്ഞെടുക്കും. നവംബർ 8 മുതൽ 15 വരെ അപേക്ഷകർക്ക് കമ്പനികളുടെ ഓഫർ ഓൺലൈനായി അംഗീകരിക്കാനുള്ള സമയമാണ്. ആദ്യ ഓഫർ താൽപര്യമില്ലെങ്കിൽ മറ്റ് 2 ഓഫറുകൾ കൂടി ലഭ്യമാക്കും. 24 മേഖലകളിലാണ് അവസരങ്ങളുള്ളത്. ഏറ്റവുമധികം ഓയിൽ, ഗ്യാസ്, ഊർജ മേഖലയിലാണ്. രണ്ടാമത് ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റിയാണ്. രാജ്യത്തെ 737 ജില്ലകളിലാണ് അവസരങ്ങൾ.

English Summary:

Maruti Suzuki, Reliance & More: Get Paid to Intern with PM Internship Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com