ADVERTISEMENT

മെഡിക്കൽ അനുബന്ധം
∙ഹോമിയോ, ആയുർവേദം, അഗ്രികൾചർ തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്നു 4ന് അകം ഫീസടച്ചു പ്രവേശനം നേടണം. www.cee.kerala.gov.in
ബിഎസ്‌സി നഴ്സിങ്/നഴ്സിങ് പിജി
∙പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്ങിന് സ്പോട് അലോട്മെന്റ് ലഭിച്ചവർക്കു കോളജുകളിൽ ഹാജരാകാനുള്ള അവസാന ദിവസം ഇന്ന്. www.lbscentre.in
നഴ്സിങ് പിജി മോപ്അപ് അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്ന് ഉച്ചയ്ക്ക് 12നു മുൻപു കോളജിൽ ചേരണം. www.cee.kerala.gov.in

മെഡിക്കൽ പിജി
∙മെഡിക്കൽ കോളജുകളിലെയും ആർസിസിയിലെയും പിജി മെഡിക്കൽ കോഴ്സ് അപേക്ഷകർക്കു പ്രൊഫൈൽ പരിശോധിച്ച് ഇന്ന് 5 വരെ തിരുത്തലുകൾ വരുത്താം. www.cee.kerala.gov.in
ആയുർവേദ പിജി/ഹോമിയോ പിജി
∙ആയുർവേദ പിജി ഡിഗ്രി/ഡിപ്ലോമ മൂന്നാംഘട്ട അലോട്മെന്റിന് ഇന്ന് 5 വരെ ഓപ്ഷൻ നൽകാം. www.cee.kerala.gov.in
∙ ഹോമിയോ പിജി മൂന്നാംഘട്ട അലോട്മെന്റിന് ഓപ്ഷൻ നൽകാനുള്ള സമയം ഇന്ന് 5 വരെ. www.cee.kerala.gov.in
ഐസിഫോസ്
∙കേരള സർക്കാരിന്റെ ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (ഐസിഫോസ്) നടത്തുന്ന മെഷീൻ ലേണിങ്, അൽഗരിതമിക് തിങ്കിങ് വിത്ത് പൈത്തൺ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 29 വരെ അപേക്ഷിക്കാം.  www.icfoss.in/events



Representative image. Photo Credit : Donenko Oleksii/Shutterstocks.com
Representative image. Photo Credit : Donenko Oleksii/Shutterstocks.com


എംബിബിഎസ്, ബിഡിഎസ്
∙സ്ട്രേ വേക്കൻസി ഫില്ലിങ്ങിനുള്ള അന്തിമ അലോട്മെന്റ് 29നു പ്രസിദ്ധീകരിക്കും. www.cee.kerala.gov.in
എംഫാം
∙കേരളത്തിലെ എംഫാം ഒന്നാംഘട്ട അലോട്മെന്റിനായി 29നു രാവിലെ 11 വരെ ഓപ്ഷൻ നൽകാം. www.cee.kerala.gov.in

എൽഎൽഎം
∙എൽഎൽഎം ഒന്നാംഘട്ട അലോട്മെന്റിന് 29നു 3 വരെ ഓപ്ഷൻ നൽകാം. www.cee.kerala.gov.in.
എംഎഫ്എ
∙തിരുവനന്തപുരത്തെ ഗവ. ഫൈൻ ആർട്സ് കോളജിൽ എംഎഫ്എക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 29. www.dtekerala.gov.in
എൽഎൽബി
∙5 വർഷ എൽഎൽബി, 3 വർഷ എൽഎൽബി രണ്ടാം അലോട്മെന്റിൽ ഉൾപ്പെട്ടവർ 30നു മൂന്നിനകം കോളജിൽ ചേരണം. www.cee.kerala.gov.in
നവോദയ 9,11 ലാറ്ററൽ എൻട്രി
∙നവോദയ വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന ദിവസം 30. www.cbseitms.nic.in/2024/nvsix

വെറ്ററിനറി ഉപരിപഠനം
∙കേരള വെറ്ററിനറി സർവകലാശാലയിൽ എംവിഎസ്‌സി, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കേണ്ട അവസാന ദിവസം 30. www.application.kvasu.ac.in
ഡിജിറ്റൽ മീഡിയ പ്രൊഡക്‌ഷൻ
∙കാലിക്കറ്റ് സർവകലാശാലയിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്‌ഷൻ കോഴ്സിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 30. www.admission.uoc.ac.in

Representative image. Photo Credit: AshTproductions / Shutterstock
Representative image. Photo Credit: AshTproductions / Shutterstock

പാരാമെഡിക്കൽ ഡിപ്ലോമ
∙ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി. www.lbscentre.kerala.gov.in
ഭിന്നശേഷി സ്കോളർഷിപ്പുകൾ
∙ 9, 10 ക്ലാസുകളിലെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പ്രീമട്രിക് സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം. https://scholarships.gov.in/all-scholarships
∙ 11–ാം ക്ലാസ് മുതൽ ബിരുദ, പിജി പ്രോഗ്രാമുകൾക്കും ഡിപ്ലോമയ്ക്കും പഠിക്കുന്ന ഭിന്നശേഷിക്കാർക്കു പോസ്റ്റ്മട്രിക്  സ്കീമിലേക്ക് 31 വരെ അപേക്ഷിക്കാം. https://scholarships.gov.in/all-scholarships

∙ ഹയർസെക്കൻഡറി/ ആർട്സ് ആൻഡ് സയൻസ് കോളജുകൾ, യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകൾ എന്നിവയിൽ പഠിക്കുന്നവർക്കുള്ള ഭിന്നശേഷി സൗഹൃദ സ്കോളർഷിപ്പിനു 31 വരെ അപേക്ഷിക്കാം.   www.dcescholarship.kerala.gov.in
∙ ശ്രേഷ്ഠ സ്ഥാപനങ്ങളിലെ ഡിഗ്രി, പിജി, റിസർച്, ഡിപ്ലോമ പഠനത്തിനു ഭിന്നശേഷിക്കാർക്കു ടോപ് ക്ലാസ് സ്കോളർഷിപ് ലഭിക്കും. 31 വരെ അപേക്ഷിക്കാം. https://scholarships.gov.in/public/schemeGuidelines/DEPDFAQ.pdf

എഐസിടിഇ സ്കോളർഷിപ്പുകൾ
∙അംഗീകൃത ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സാക്ഷം സ്കോളർഷിപ്, ഒന്നാംവർഷ ബിരുദ /  ഡിപ്ലോമ പ്രവേശനം നേടിയ പെൺകുട്ടികൾക്കുള്ള പ്രഗതി സ്കോളർഷിപ്, അച്ഛനും അമ്മയും മരിച്ചവർ, അച്ഛനമ്മമാരിൽ ഒരാളെങ്കിലും കോവിഡ് മൂലം മരിച്ചവർ, വീരചരമമടഞ്ഞ സൈനികരുടെയും അർധസൈനികരുടെയും മക്കൾ എന്നിവർക്ക് ഒന്നാം വർഷ ബിരുദ / ഡിപ്ലോമ ഘട്ടത്തിൽ ലഭിക്കുന്ന സ്വനാഥ് സ്കോളർഷിപ് എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന ദിവസം 31. https://scholarships.gov.in

Representative image. Photo Credit : Deepak Sethi/iStocks.com
Representative image. Photo Credit : Deepak Sethi/iStocks.com

സെൻട്രൽ സെക്ടർ സ്കോളർഷിപ്
∙കോളജ് / സർവകലാശാലാ വിദ്യാർഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന ദിവസം 31. https://scholarships.gov.in/all-scholarships
യുജിസിയുടെ പിജി സ്കോളർഷിപ്
∙ഒന്നാം വർഷ പിജി വിദ്യാർഥികൾക്ക് അടുത്ത 20 മാസത്തേക്ക് 15,000 രൂപ വീതം ലഭിക്കുന്ന യുജിസിയുടെ നാഷനൽ സ്കോളർഷിപ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസിന് അപേക്ഷിക്കേണ്ട അവസാന ദിവസം 31. https://scholarships.gov.in

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്
∙ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് (പ്രഫഷനൽ കോഴ്സുകൾ ഒഴികെ) സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം www.dcescholarship.kerala.gov.in
യൂസീഡ്, സീഡ്
∙ യുജി, പിജി ഡിസൈൻ പ്രോഗ്രാമുകളിൽ പ്രവേശനത്തിനു യോഗ്യത നിർണയിക്കുന്ന ‘യൂസീഡ്’ ‘സീഡ്’ പരീക്ഷകൾക്കു 31 വരെ അപേക്ഷിക്കാം. www.uceed.iitb.ac.in/2025. www.ceed.iitb.ac.in/2025

Representative Image. Photo Credit: focal point/Shutterstock
Representative Image. Photo Credit: focal point/Shutterstock

എംപ്ലോയബിലിറ്റി പ്രോഗ്രാം
∙ഒബിസി വിദ്യാർഥികൾക്കു പ്രവേശനപരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും പരിശീലനത്തിനുള്ള എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിലേക്ക് 31 വരെ അപേക്ഷിക്കാം. www.egrantz.kerala.gov.in
ജർമനിയിൽ നഴ്സിങ് പഠനം
∙പ്ലസ്ടുവിനു ശേഷം ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനത്തിനും ജോലിക്കും അവസരമൊരുക്കുന്ന നോർക്ക ട്രിപ്പിൾ വിൻ ട്രെയ്നി പ്രോഗ്രാമിലേക്കു 31 വരെ അപേക്ഷിക്കാം www.nifl.norkaroots.org.

ഇഗ്‌നോ അപേക്ഷ 
∙ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലൈ 2024 സെഷൻ (സർട്ടിഫിക്കറ്റ്, സെമസ്റ്റർ പ്രോഗ്രാമുകൾ ഒഴികെ) പ്രവേശനം 31 വരെ നീട്ടി.
www.ignouadmission.samarth.edu.in
എംജിയിൽ പ്രൈവറ്റ് ബിരുദം, പിജി
∙ എംജി സർവകലാശാലയുടെ പ്രൈവറ്റ് റജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സൂപ്പർഫൈനോടുകൂടി 31 വരെ സ്വീകരിക്കും. www.private,mgu.ac,in

മാരിടൈം ഗവേഷണം
∙ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി, എംഎസ് റിസർച് പ്രോഗ്രാമുകളിലേക്ക് നവംബർ 2 വരെ അപേക്ഷിക്കാം. www.imu.ac.in 
ബിഫാം സ്പോട് അഡ്മിഷൻ
∙തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള 3 ബിഫാം സീറ്റിലേക്ക് 4നു 11നു സ്പോട് അഡ്മിഷൻ നടക്കും. www.dme.kerala.gov.in

English Summary:

Kerala Admissions: October Deadlines for Medical, Nursing, Engineering, and Other Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com