ADVERTISEMENT

തിരുവനന്തപുരം∙ 10 കോളജുകൾക്ക് 2 ലക്ഷം രൂപയുടെ സ്റ്റാർട്ടപ് ഗ്രാന്റുകൾ പ്രഖ്യാപിച്ച് സാങ്കേതിക സർവകലാശാല. മികച്ച പ്രോട്ടോടൈപ് അവതരിപ്പിച്ചവയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കോളജുകൾക്കാണ് ഗ്രാന്റ്. 

ഗവ.എൻജിനീയറിങ് കോളജ് ശ്രീകൃഷ്ണപുരം,ഐസിസിഎസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് തൃശൂർ,എംഎ കോളജ് ഓഫ് എൻജിനീയറിങ് കോതമംഗലം, യുകെഎഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പാരിപ്പള്ളി, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി കാലടി, ഗവ.എൻജിനീയറിങ് കോളജ് തൃശൂർ, ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ് ഇരിങ്ങാലക്കുട, ഗവ.എൻജിനീയറിങ് കോളജ് കോഴിക്കോട്, സഹൃദയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി തൃശൂർ, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പാലക്കാട് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട കോളജുകൾ. 

തിരഞ്ഞെടുത്ത പ്രോട്ടോടൈപ്പുകൾ റജിസ്റ്റർ ചെയ്‌തു സ്റ്റാർട്ടപ്പുകളാക്കി മാറ്റുക, തുടർന്നു പ്രോട്ടോടൈപ്പുകളെ ഉൽപന്നങ്ങളാക്കി വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് സർവകലാശാല ഗ്രാന്റ് നൽകുന്നത്.

English Summary:

These 10 Kerala Colleges Won Startup Grants for Their Innovative Prototypes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com