ADVERTISEMENT

മറ്റു രാജ്യങ്ങൾ കുടിയേറ്റ നിയമത്തിൽ നിയന്ത്രണം കൊണ്ടുവരുമ്പോൾ ജർമനി കുടിയേറ്റക്കാരോട് ഉദാരമാവുകയാണ്. ചില തൊഴിൽമേഖലകൾ തുറന്നിട്ട് വിദ്യാർഥികളെ കാത്തിരിക്കുകയാണ് ജർമനി. ശാസ്ത്ര സാങ്കേതിക മേഖലകളിൽ മേൽക്കോയ്മയുള്ള ജർമനയിൽ തിരഞ്ഞെടുത്ത മേഖലകളിൽ പഠിക്കുന്നതാണ് അഭികാമ്യം. ജർമൻ ഭാഷ എന്ന കടമ്പ കടന്നാൽ ടെക്നോളജി രംഗത്ത് പഠിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യം ജർമനിയാണ്. നാട്ടിൽ പേരുകേട്ടതും മികച്ച പ്ലേസ്മെന്റ് നൽകുന്നതുമായ സ്ഥാപനങ്ങളിൽ പഠിക്കുന്ന ചെലവിനു വിദേശത്ത് പേരുകേട്ട രാജ്യത്തു പഠിക്കാൻ സാധിക്കുന്നത് സ്കോളർഷിപ്പോ സർക്കാരിന്റെ സഹായ ഫണ്ടോ കൊണ്ടാണ് (ഗ്രാൻഡന്റുകൾ). ജർമനിയിലെ സർക്കാർ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതിന് സ്വകാര്യ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതിനെക്കാളും ചെലവു കുറവാണ്. സ്വകാര്യ സർവകലാശാലകളിൽ പ്രതിവർഷം എട്ടുമുതൽ പത്തുലക്ഷം വരെ ട്യൂഷൻ ഫീസ് ഇനത്തിൽ ചെലവാകുമ്പോഴാണ് സർക്കാർ സർവകലാശാലകളിൽ പഠിക്കുന്നതിന്റെ മികവു വ്യക്തമാവുക. വീസ ഫണ്ടിന്റെ കാര്യത്തിലും ജർമനിയിൽ നിയന്ത്രണമുണ്ടെന്നു മറക്കരുത്. യുകെ, ന്യൂസീലൻഡ്, അയർലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വീസ ലഭിക്കുന്നതിനു പണം നമ്മുടെ അക്കൗണ്ടിൽ നിക്ഷേപമായിട്ടു കാണിക്കേണ്ടതായുണ്ട്. വീസ ലഭിച്ചാൽ ഇൗ തുക പിൻവലിക്കുകയും ആവാം. എന്നാൽ, ജർമനിയിൽ വീസയ്ക്കായുള്ള നിക്ഷേപത്തുക വീസ ലഭിച്ചാലുടനെ പിൻവലിക്കാൻ സാധിക്കുകയില്ല. ഒരു വർഷം കഴിയുമ്പോൾ മാത്രം ഗഡുക്കളായി മാത്രമാണ് പിൻവലിക്കാൻ സാധിക്കുക. അതൊരു മോശം കാര്യമായി കരുതേണ്ടതില്ല. വിദേശത്തു പഠിക്കാൻ പോകുന്ന കുട്ടികൾക്കു വേണ്ടി  കരുതുന്ന കരുതൽ ധനമായി മാത്രം അതിനെ കണ്ടാൽ മതിയാകും.
വിഡിയോ

English Summary:

Study in Germany: Affordable Education, World-Class Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com