ADVERTISEMENT

പഠിക്കാൻ സ്വദേശ ഭാഷ പ്രശ്നമില്ലാത്ത രാജ്യമോ?  വിദേശപഠനത്തിനു പോകുന്നവർ പലരും ആശങ്കയോടെ കാണുന്ന കടമ്പയാണ് ആ നാട്ടിലെ ഭാഷയിലെ പ്രാവീണ്യം. പല രാജ്യങ്ങളും സ്വദേശത്തിലെ ഭാഷാനൈപുണ്യത്തിന്റെ കാര്യത്തിൽ കടുംപിടിത്തും പിടിക്കുമ്പോൾ ബൽജിയത്തിൽ ആ നിബന്ധനയില്ല. കാരണം, ദുബായ് കഴിഞ്ഞാൽ എല്ലാ രാജ്യങ്ങളിൽനിന്നുമുളള വ്യക്തികൾ ഒരുമിച്ചു പാർക്കുന്ന രാജ്യമാണ് ബൽജിയം. നൂറ്റിപ്പതിനാറു ജില്ലകളിൽനിന്നുമായി നൂറ്റിയറുപതിലധികം ഭാഷകൾ സംസാരിക്കുന്ന ജനത തിങ്ങിപ്പാർക്കുന്ന രാജ്യത്ത് ഇനിയും അവസരങ്ങളുണ്ട്. ഇത്രയും വൈവിധ്യത്തോടെ ജീവിക്കുന്ന നാട്ടിൽ ഇംഗ്ലിഷ് ഭാഷയിൽ പ്രാവീണ്യമുണ്ടെങ്കിൽ നന്നായി പഠിക്കാം. മാത്രമല്ല, ട്യൂഷൻ ഫീസ് ഇനത്തിലും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ സർവകലാശാലകളിൽ ആറു ലക്ഷം വരെ പ്രതിവർഷ ട്യൂഷൻ ഫീസ് എന്നതും ആകർഷകമാണ്. അയൽരാജ്യങ്ങളായ നെതർലൻഡ്സും ലക്സൻബർഗുമായി താരതമ്യം ചെയ്യുമ്പോൾ ബൽജിയത്തിൽ ജീവിതച്ചെലവ് കുറവാണ്.
വിഡിയോ

English Summary:

Study in Belgium: Where English Proficiency Opens Doors to Affordable Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com