ADVERTISEMENT

ടെക്നോളജി രംഗത്ത് വിദേശപഠനം ആഗ്രഹിക്കുന്നവർ എപ്പോഴും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജർമനിക്ക് എപ്പോഴും പ്രഥമ പരിഗണന നല്‍കാറുണ്ട്.  ജർമനിയിൽ പഠനത്തിനു ധാരാളം ഉപാധികൾ സർക്കാർ മുൻപോട്ട് വയ്ക്കുന്നുണ്ട്. പതിമൂന്നു വർഷത്തെ ഇടമുറിയാത്ത സ്കൂൾപഠനം, ജർമൻ ഭാഷയിലെ ബി–2 പ്രാവീണ്യം എന്നിവ പല കുട്ടികൾക്കും സർക്കാർ സർവകലാശാലകളിലേക്കുള്ള പ്രവേശനം കടുപ്പമാക്കും. എന്നാൽ, ജർമനിയ്ക്കു സമാനമായ വിദ്യാഭ്യാസ മികവും ചെലവു കുറവുള്ളതുമായ രാജ്യമാണ് പരിഗണനയെങ്കിൽ ജർമനിയുടെ അയൽരാജ്യമായ ഓസ്ട്രിയ പരിഗണിക്കാം. മികച്ച വിദ്യാഭ്യാസ അവസരങ്ങളുണ്ടെങ്കിലും ഇതുവരെയും ആരും കാര്യമായി പരിഗണിക്കാത്ത രാജ്യത്തിലേക്കു പോകുന്നത് മികച്ച അവസരങ്ങൾക്കു വഴിയൊരുക്കും. ജർമനിയുമായി ശക്തമായ നയതന്ത്ര – വാണിജ്യ ബന്ധമുള്ളതിനാൽ ടെക്നോളജി രംഗത്തും അവസരങ്ങൾ ധാരാളമുണ്ട്. പഠനത്തിനായി വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന നയമാണ് ഓസ്ട്രിയ പുലർത്തുന്നത്. ഡിഗ്രിക്കാണ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒാസ്ട്രിയ തന്നെ തിരഞ്ഞെടുക്കാം. ‌ഭാഷാനൈപുണ്യത്തിന്റെ അളവുകോലായ െഎഇഎൽടിഎസ് (IELTS) സ്കോർ ഒാസ്ട്രിയയിലെ പഠനത്തിൽ നിർബന്ധമാണ്. നേരത്തേ െഎഇഎൽടിഎസ് (IELTS) സ്കോർ നിർബന്ധമല്ലായിരുന്നുവെങ്കിലും വിദ്യാർഥികളുടെ ബാഹുല്യത്താൽ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾക്ക് അനുദിനം മാറ്റങ്ങൾ വരാം. ഡിഗ്രി പഠനത്തിന് ഒാസ്ട്രിയയിൽ അനൂകൂലമായി ലഭിക്കുന്ന മറ്റൊരു ഘടകം പന്ത്രണ്ടു വർഷത്തെ സ്കൂൾ പഠനകാലയളവാണ്.
വിഡിയോ

English Summary:

Austria: The Hidden Gem for Technology Studies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com