വിദേശപഠനത്തിന് എങ്ങനെ മികച്ച സർവകലാശാലകൾ തിരഞ്ഞെടുക്കാം?
Mail This Article
വിദേശത്തു പഠിക്കാൻ പോകുന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇക്കാലത്ത് ഉള്ളതെല്ലാം വിറ്റുപെറുക്കി പഠിക്കാൻ പോകുന്നവരും കുറവല്ല. വികസിത രാജ്യങ്ങളായതു കൊണ്ടു മാത്രം സർവകലാശാല മികച്ചതായി എന്നു കരുതേണ്ട. നമ്മുടെ നാട്ടിലേതു പോലെ തന്നെ വിദേശരാജ്യങ്ങളിലെ സർവകലാശാലകളും വിവിധ അക്കാദമികമികവു പുലർത്തുന്നവയുണ്ട്. ഗ്ലോബൽ റാങ്കിങ് ഇൻഡക്സിങ്ങിൽ ഉയർന്ന റാങ്ക് ഉണ്ടെങ്കിൽ ധൈര്യമായി കോഴ്സിനു ചേരാം. ആ രാജ്യത്ത് നല്ല തൊഴില വസരങ്ങളുണ്ടെങ്കിൽ പഠനത്തിനുശേഷം നമ്മുടെ ഭാവി വളരെ ശോഭനമായിരിക്കും.
ഗ്ലോബൽ റാങ്കിങ് ഇൻഡക്സിൽ റാങ്കിങ് കുറഞ്ഞ സർവകലാശാലകൾ തിരഞ്ഞെടുത്താൽ കരിയറിൽ കാര്യമായ ഗുണം ചെയ്യില്ല. ബിസിനസും മറ്റും രാജ്യങ്ങളുടെ തലസ്ഥാനത്ത് കേന്ദ്രീകരിച്ചു നിൽക്കുമ്പോൾ പ്രാന്തപ്രദേശത്തുള്ള സർവകാലാശാല കോഴ്സിനായി തിരഞ്ഞെടുത്താൽ പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി നേടാനുള്ള സാധ്യതയും കുറവായിരിക്കും. ഇനി എങ്ങനെയെങ്കിലും കോഴ്സ് പാസായാൽ മികച്ച ജോലി നേടുകയെന്നത് വളരെ ശ്രമകരമാകും.
എങ്ങനെ മികച്ച സർവകലാശാലകൾ തിരഞ്ഞെടുക്കാം? വിദഗ്ധരോട് ചോദിക്കാം