വിദേശത്തു പഠിക്കാനാണ് പോകുന്നത്; പാർട്ട്ടൈം ജോലിക്കല്ല
Mail This Article
വിദേശത്തു പഠിക്കാൻ പോകുന്നവർ എപ്പോഴും വരുത്തുന്ന വലിയ അബദ്ധമുണ്ട്. അന്യരാജ്യത്ത് എത്തിച്ചേർന്നതിനുശേഷമുള്ള ദൈനംദിന ചെലുവകൾ കണക്കിലെടുക്കാറില്ല. യാത്രച്ചെലവ്, താമസം, ഭക്ഷണം എന്നിവയ്ക്ക് എങ്ങനെ വക കണ്ടെത്തുമെന്ന കാര്യത്തിൽ പലർക്കും അത്ര ധാരണയില്ല. പാർട്ട്ടൈം ജോലി ചെയ്തിട്ട് ഇതിനെല്ലാം വക കണ്ടെത്താം എന്നു കരുതുന്നവരും കുറവല്ല.
പാർട്ട്ടൈം ചെയ്തിട്ടു ഫീസ് അടയ്ക്കാമെന്ന ധാരണ തെറ്റാണ്. ഇരുപത് മണിക്കൂറാണ് ഒരാഴ്ചയിൽ ജോലി ചെയ്യാൻ ലഭിക്കുക. പഠിക്കാനും അസൈൻമെന്റിനും മാത്രമായി സമയം കണ്ടെത്തേണ്ടതായുണ്ട്. അങ്ങനെ നോക്കുമ്പോൾ പാർട്ട്ടൈം ജോലി ചെയ്ത് ഫീസ് അടയ്ക്കാമെന്നു കരുതുന്നത് ഒട്ടും പ്രായോഗികമല്ല. പലപ്പോഴും വിദ്യാർഥികൾ പാർട്ട്ടൈം ജോലിക്ക് മുൻഗണന നൽകുന്നതോടെ പഠനത്തിൽ നിന്നു ശ്രദ്ധ മാറാനും സാധ്യതയുണ്ട്.
പാർട്ട്ടൈം ജോലിയും പഠനവും – വിദഗ്ധരോട് ചോദിക്കാം