ADVERTISEMENT

കാലിക്കറ്റ് സർവകലാശാല കംപ്യൂട്ടർ സയൻസ് പഠന വിഭാഗത്തിൽ പുതുതായി ആരംഭിച്ച പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് എന്ന പ്രൊജക്ട് മോഡ് പ്രോഗ്രാമിലേക്ക് നവംബർ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ  അപ്ലിക്കേഷൻ, എൻജിനീയറിങ്, ടെക്നോളജി എന്നിവയിൽ ബിരുദമോ തത്തുല്യമായ മറ്റ് അംഗീകൃത ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച ബിഎസ്‌സി, ബിബിഎ, ബി.കോം, ബി.വോക് ബിരുദധാരികൾക്കും അപേക്ഷിക്കാം. ബിരുദതലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ ഫോണ്‍ 0494 2407325.

English Summary:

The University of Calicut's Department of Computer Science is now accepting applications for its new Project Mode PG Diploma in Data Science and Analytics. The program is open to graduates from various backgrounds and offers a flexible learning experience. Apply online by November 10th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com