പിഎം ഇന്റേൺഷിപ്:അപേക്ഷ ഇന്നുകൂടി
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ അനുഭവപരിചയം നേടാനാകുന്ന പിഎം ഇന്റേൺഷിപ് പദ്ധതിയിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം. 2,959 ഇന്റേൺഷിപ് അവസരങ്ങളാണു കേരളത്തിലുള്ളത്. ഒരാൾക്ക് 5 അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. 5,000 രൂപയാണു പ്രതിമാസ സ്റ്റൈപൻഡ്. ഇതിനു പുറമേ 6,000 രൂപയുടെ ഒറ്റത്തവണ സാമ്പത്തികസഹായവുമുണ്ട്. pminternship.mca.gov.in
മുഹമ്മദ് റഈസിന് മേരി ക്യൂറി ഫെലോഷിപ്
മലപ്പുറം ∙ യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഗവേഷണ ഫെലോഷിപ് (ഏകദേശം 1.26 കോടി രൂപ) മലപ്പുറം കോട്ടുമല സ്വദേശി എം.കെ.മുഹമ്മദ് റഈസിനു ലഭിച്ചു. നാഡീവ്യവസ്ഥയിലെ തകരാറുകൾ നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാല, മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി 3 വർഷമാകും ഗവേഷണം. റിട്ട. അധ്യാപകൻ എം.കെ.ഷറഫുദ്ദീന്റെയും ഒ.പി.ആമിനക്കുട്ടിയുടെയും മകനാണ്.
ഐസറിൽ പിഎച്ച്ഡി: അപേക്ഷ 17 വരെ
∙ തിരുവനന്തപുരം ഐസറിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് 17 വരെ അപേക്ഷിക്കാം. ബയോളജി / കെമിസ്ട്രി / മാത്തമാറ്റിക്സ് / ഫിസിക്സ് / ഡേറ്റ സയൻസ് / എർത്ത്–എൻവയൺമെന്റ് /അഡ്വാൻസ്ഡ് മെറ്റീരിയൽ റിസർച് / ഹൈ പെർഫോമൻസ് കംപ്യൂട്ടിങ് മേഖലകളിലാണു ഗവേഷണത്തിന് അവസരം. admissions.iisertvm.ac.in/phd/index.php/application/view-ad/15
പിജി മെഡിക്കൽ: അപാകത പരിഹരിക്കാം
തിരുവനന്തപുരം ∙ പിജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ താൽക്കാലിക മെറിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. സാധുവായ രേഖകൾ സമർപ്പിക്കാത്തതിനാൽ ഏതാനും അപേക്ഷകരുടെ റാങ്ക്/കാറ്റഗറി തടഞ്ഞുവച്ചിട്ടുണ്ട്. അപ്‌ലോഡ് ചെയ്ത രേഖകളിലെ അപാകത പരിഹരിക്കാൻ നാളെ ഉച്ചയ്ക്കു 12 വരെ സമയമുണ്ട്. www.cee. kerala.gov.in, 0471 2525300.