പരീക്ഷാഫീസ് വർധന: പുനഃപരിശോധിക്കാൻ മന്ത്രിയുടെ നിർദേശം
Mail This Article
തിരുവനന്തപുരം ∙ പരീക്ഷാഫീസ് വർധിപ്പിച്ച നടപടി പുനഃപരിശോധിക്കാൻ സർവകലാശാലകൾക്കു മന്ത്രി ആർ.ബിന്ദു നിർദേശം നൽകി. ഫീസ് വർധനയ്ക്കെതിരെ എല്ലാ വിദ്യാർഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനെത്തുടർന്നാണു മന്ത്രി, സർവകലാശാല വിസിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തത്. സർവകലാശാലാതലത്തിൽ യോഗം ചേർന്ന് ഫീസ് സംബന്ധിച്ചു നിർദേശങ്ങൾ തയാറാക്കി റജിസ്ട്രാർമാരുടെ സമിതിയിൽ വച്ചശേഷം കൂട്ടായ അഭിപ്രായം ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കണം. തുടർന്ന് വിദ്യാർഥിസംഘടനകളുമായി കൂടിയാലോചിച്ചു ഫീസ് വർധന സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. 9എന്നാൽ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളായ സർവകലാശാലകൾ സർക്കാരിൽ നിന്നു ലഭിക്കുന്ന ഗ്രാന്റിനു പുറമേ ആഭ്യന്തര വരുമാനം വർധിപ്പിക്കണമെന്ന സർക്കാർ നിർദേശം കണക്കിലെടുത്താണു 4 വർഷ ബിരുദ കോഴ്സുകളുടെ ഫീസുകൾ കൂട്ടിയതെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു.