പിഎം ഇന്റേൺഷിപ്: 30ന് മുൻപ് കമ്പനികളിൽജോയിൻ ചെയ്യണം
Mail This Article
×
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ 30നു മുൻപ് അതതു കമ്പനികളിൽ ചേരണമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ടവരെ ഇമെയിൽ വഴി അറിയിക്കും. സന്ദേശം ലഭിക്കുന്നവർ 2 ദിവസത്തിനകം തീരുമാനമെടുക്കണം. ഒറ്റത്തവണ സാമ്പത്തിക സഹായമായ 6,000 രൂപ ലഭിക്കണമെങ്കിൽ നവംബർ 30നു മുൻപ് കമ്പനികളിൽ പ്രവേശിക്കണം. ഡിസംബർ 2ന് ആണു തുക അക്കൗണ്ടുകളിലേക്ക് അയയ്ക്കുന്നത്. ഇന്ത്യയിലെ മുൻനിര 500 കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ അനുഭവപരിചയം നേടാൻ അവസരം നൽകുന്നതാണ് പിഎം ഇന്റേൺഷിപ് സ്കീം. 5,000 രൂപയാണു പ്രതിമാസ സ്റ്റൈപൻഡ്. 2,959 ഇന്റേൺഷിപ് അവസരങ്ങളാണ് കേരളത്തിലുള്ളത്. വെബ്സൈറ്റ്: pminternship.mca.gov.in
English Summary:
The Indian government has announced a deadline of November 30th for selected candidates to join companies under the PM Internship Scheme. This scheme provides financial aid and valuable work experience in India's top 500 companies.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.