സൈലം അവാർഡ്സിൽ 15,000 വിദ്യാർഥികളുടെ പങ്കാളിത്തം
Mail This Article
കോഴിക്കോട് ∙ പ്രമുഖ എഡ്–ടെക് കമ്പനിയായ സൈലം ലേണിങ് ഉന്നത വിജയം നേടുന്നവർക്കു നൽകുന്ന സൈലം അവാർഡ്സിന്റെ മൂന്നാം എഡിഷനിൽ 15,000 വിദ്യാർഥികളുടെ പങ്കാളിത്തം. എയിംസ് ഉൾപ്പെടെ മെഡിക്കൽ കോളജുകൾ, ഐഐടി, എൻഐടി ഉൾപ്പെടെ എൻജിനീയറിങ് കോളജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന മെഡിക്കൽ, എൻജിനീയറിങ്, സൈലം കൊമേഴ്സിലെ സിഎ, എസിസിഎ വിദ്യാർഥികൾ അവാർഡ് ഏറ്റുവാങ്ങി. സൈലം സിഇഒ ഡോ. എസ്.അനന്തു, ഡയറക്ടർമാരായ ലിജീഷ്‌കുമാർ, വിനേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയ താരങ്ങൾ സന്നിഹിതരായിരുന്നു.
നീറ്റ് / ജെഇഇ കോച്ചിങ് കൂടാതെ പിഎസ്‍സി, എസ്എസ്‍സി, ബാങ്കിങ്, റെയിൽവേ കോച്ചിങ്ങുകളും സിഎ, എസിസിഎ, സിഎംഎ തുടങ്ങിയ കൊമേഴ്‌സ് പ്രീമിയം ക്ലാസുകളും സൈലം നൽകുന്നു. സൈലം ആപ്പ് വഴി 5 ലക്ഷം വിദ്യാർഥികളും ഓഫ്‌ലൈനായി 30,000 വിദ്യാർഥികളും 25 സെന്ററുകളിലായി പരിശീലനം നടത്തുന്നുണ്ട്. ഫൗണ്ടേഷൻ പ്രോഗ്രാം, സൈലം സ്‌കൂൾ, ട്യൂഷൻ സെന്ററുകൾ, നാൽപതിൽപരം യുട്യൂബ് ചാനലുകൾ എന്നിവയിലൂടെ 90 ലക്ഷത്തോളം വിദ്യാർഥികൾ സൈലത്തിൽ പഠനം നടത്തുന്നുണ്ട്. നീറ്റ് 2025 എഴുതുന്നവർക്കുള്ള ക്രാഷ് കോഴ്‌സ് അഡ്‌മിഷനും 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള ഫൗണ്ടേഷൻ പ്രോഗ്രാമിന്റെ അഡ്‌മിഷനും അടുത്ത വർഷത്തേക്കുള്ള നീറ്റ്- ജെഇഇ റിപ്പീറ്റർ ബാച്ചുകളിലേക്കുള്ള അഡ്‌മിഷനും ആരംഭിച്ചു. ഫോൺ: 6009 100 300.