ജർമൻ ഉപരിപഠന, തൊഴിൽ ശിൽപശാല 30നു കൊച്ചിയിൽ
Mail This Article
ജർമനിയിൽ പഠിക്കാനും തൊഴിൽ ചെയ്യാനും ജർമൻ ഭാഷ പഠിക്കാനും ആഗ്രഹിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ മലയാള മനോരമയും ആലുവ തെരേസ്യയൻ അക്കാദമിയും ചേർന്നു നടത്തുന്ന സൗജന്യ ജർമൻ ഉപരിപഠന, തൊഴിൽ ശിൽപശാല നവംബർ 30നു മനോരമ കൊച്ചി ഓഫിസിൽ നടക്കും.
രാവിലെ 10 മു തൽ ഒരു മണി വരെ നടത്തുന്ന സെമിനാറിൽ ജർമനിയിലെ കോഴ്സുകളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തും. ജർമനിയിൽ എങ്ങനെയാണ് ഉന്നതവിദ്യാഭ്യാസത്തിനു പ്രവേശനം ലഭിക്കുന്നത്, തൊഴിൽ നേടാൻ എന്തൊക്കെ സാധ്യതകളുണ്ട്, വിദ്യാഭ്യാസത്തിനൊപ്പം എങ്ങനെ തൊഴിൽ നേടാം, മെക്കട്രോണിക്സ്, ഹോസ്‌പിറ്റാലിറ്റി, നഴ്സിങ് രംഗത്തെ ജർമനിയിലെ തൊഴിൽസാധ്യതകളും കോഴ്സുകളും, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ സെമിനാറിൽ പരിചയപ്പെടുത്തും.
15 വർഷത്തിലധികമായി ജർമൻ ഭാഷാ പരിശീലന രംഗത്തു പ്രവർത്തിക്കുന്ന ഫാ. (ഡോ.) മാത്യു പൈക്കട സെമിനാറിനു നേതൃത്വം നൽകും. ജർമൻ വിദ്യാഭ്യാസ-കരിയർ വിദഗ്ധൻ ജസ്റ്റിൻ കോട്ടക്കൽ ക്ലാസ് എടുക്കും. ജർമനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് അടക്കമുള്ള കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കു ജർമൻ ഭാഷയുടെ മോക്ക് പരിശീലനവും ശിൽപശാലയും ഉണ്ടാവും.
പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ, നഴ്സിങ് വിദ്യാർഥികൾ, നിലവിൽ ജോലിചെയ്യുന്ന നഴ്സുമാർ, എൻജിനീയറിങ്, ഡിഗ്രി വിദ്യാർഥികൾ, അവരുടെ മാതാപിതാക്കൾ എന്നിവർക്കു സെമിനാറിൽ പങ്കെടുക്കാം.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മലയാള മനോരമ തൊഴിൽ വീഥി ആറു മാസത്തേക്കു ലഭിക്കും കൂടാതെ 2025ലെ കരിയർ പ്ലാനർ, തൊഴിൽ വീഥി കലണ്ടർ എന്നിവയും ലഭിക്കും ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തു റജിസ്‌റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 73063 40086.