യുപിഎസ്‌സി പ്രിലിംസിന് (2025) മനോരമ ഇയർബുക്കിന്റെ 42 ടെസ്റ്റ് പാക്കേജ്
Mail This Article
മനോരമ ഇയർബുക്ക് ഓൺലൈൻ യുപിഎസ്‌സി പരീക്ഷാർഥികൾക്കായി തയ്യാറാക്കുന്ന പുതിയ ടെസ്റ്റ് പാക്കേജ് നാളെ (നവംബർ 30) മുതൽ. 100 ചോദ്യങ്ങൾ വീതമുള്ള 42 ഡിജിറ്റൽ മോക്ക് ടെസ്റ്റുകൾ ഉൾപ്പെട്ടതാണ് പാക്കേജ്. 2025 മേയിൽ നടക്കുന്ന യുപിഎസ്‌സി സിവിൽ സർവീസസ് പ്രിലിംസ് പരീക്ഷയ്ക്കു മുൻപ് അവസാനിക്കുംവിധമാണ് മുഴുവൻ സിലബസും സമഗ്രമായി ഉൾക്കൊള്ളുന്ന ടെസ്റ്റ് പാക്കേജ് സംവിധാനം ചെയ്തിരിക്കുന്നത്. എൻസിഇആർടി അടിസ്ഥാനമാക്കിയുള്ള 12 ടെസ്റ്റുകളും 30 ജനറൽ സ്റ്റഡീസ് ടെസ്റ്റുകളുമാണ് പാക്കേജിലുള്ളത്. രാഷ്ട്രീയം, ചരിത്രം, ഭൂമിശാസ്ത്രം, പരിസ്ഥിതി, സാമ്പത്തിക സർവേ തുടങ്ങിയ വിഷയങ്ങൾ ഇതിന്റെ ഭാഗമാണ്. പങ്കെടുക്കുന്നവർക്ക് ഓരോ ടെസ്റ്റിന്റെയും വിശദമായ ഉത്തരസൂചി ഡൗൺലോഡ് ചെയ്യാം. മുഴുവൻ സിലബസിന്റെയും റിവിഷന് സഹായകമാകുന്ന സ്റ്റഡി മെറ്റീരിയലും ലഭ്യമാക്കും. 2,499 രൂപ മുൻകൂർ ഓഫർ വിലയിൽ പാക്കേജ് വാങ്ങാൻ ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക. ടൈംടേബിളിനും കൂടുതൽ വിവരങ്ങൾക്കും manoramayearbook.in സന്ദർശിക്കുക.
യുപിഎസ്‌സി പ്രിലിംസിന് (2025) മനോരമ ഇയർബുക്കിന്റെ 42 ടെസ്റ്റ് പാക്കേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക