ജെയിൻ യൂണിവേഴ്സിറ്റി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ കേരള’ ജനുവരി 25 മുതൽ
Mail This Article
കാക്കനാട് ∙ ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാംപസ് സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ കേരള –2025 ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ കൊച്ചിയിൽ നടക്കും. പരിപാടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
വിദ്യാഭ്യാസം, സുസ്ഥിരത, നവീകരണം, സംരംഭകത്വം എന്നിവയിൽ ഉൗന്നിയുള്ള ഉച്ചകോടിക്ക് ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാംപസ്, കൊച്ചി ഇൻഫോപാർക്ക്, കിൻഫ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്റർ എന്നിവ വേദികളാകും.
ഫ്യൂച്ചർ എജ്യുക്കേഷൻ സമ്മിറ്റ്, ഫ്യൂച്ചർ ഓഫ് ടെക്നോളജി, ഫ്യൂച്ചർ എർത്ത് സമ്മിറ്റ്, ഫ്യൂച്ചർ ക്രിയേറ്റീവ് സമ്മിറ്റ്, ഒൻട്രപ്രനർഷിപ് ആൻഡ് ഇന്നവേഷൻ, ഫ്യൂച്ചർ ഗ്രീൻ സമ്മിറ്റ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന സംവാദങ്ങൾ, ശിൽപശാലകൾ എന്നിവ കൂടാതെ റോബട്ടിക്സ് അടക്കമുള്ള സാങ്കേതിക മേഖലകളിലെ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്ന എക്സ്പോകളും ഉണ്ടാകും. സാംസ്കാരിക സായാഹ്നങ്ങളും കലാപരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.
കൃഷി മുതൽ സാങ്കേതികവിദ്യ വരെയുള്ള രംഗങ്ങളിൽ സുസ്ഥിര വികസനം യാഥാർഥ്യമാക്കി സുരക്ഷിത സമൂഹത്തെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടിക്കു രൂപം നൽകിയതെന്ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ.ടോം ജോസഫ് പറഞ്ഞു. സമ്മിറ്റ് നൂതനാശയങ്ങൾക്കും സംവാദങ്ങൾക്കും തുടർനടപടികൾക്കും വേദിയാകുമെന്നു പ്രതീക്ഷിക്കുന്നതായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജെ.ലത പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: www.futuresummit.in