യുഎഇയിൽ 100 പുരുഷ നഴ്സ്; സൗജന്യ നിയമനം, 5000 ദിർഹം ശമ്പളം
Mail This Article
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്.
∙ യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ & ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷം പരിചയവും.
∙ പ്രായം: 40 ൽ താഴെ.
∙ ശമ്പളം: 5000 ദിർഹം
വീസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത, റജിസ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഈമാസം എട്ടിനു രാവിലെ 8:30നും പത്തിനുമിടയ്ക്ക് ODEPC Training Centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ ഇന്റർവ്യൂവിനു എത്തണം.വിവരങ്ങൾക്ക്: www.odepc.kerala.gov.in
ദുബായിലെ ആശുപത്രിയിൽ ഒഴിവുകൾ
ഒഡെപെക് മുഖേന ദുബായിലെ ആശുപത്രി ശൃംഖലയിൽ ക്വാളിറ്റി മാനേജർ, ഒക്യുപേഷനൽ സ്പെഷലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, എച്ച്എസ്ഇ ആൻഡ് സേഫ്റ്റി, അക്കൗണ്ടന്റ് തസ്തികകളിൽ നിയമനം.
∙ യോഗ്യത: അതതു തസ്തികയിൽ ആശുപത്രി മേഖലയിൽ 5 വർഷ പരിചയം.
∙ പ്രായം: 40 ൽ താഴെ.
വീസ, ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യത, റജിസ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഈമാസം എട്ടിനു രാവിലെ 8:30നും പത്തിനുമിടയ്ക്ക് ODEPC Training Centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ ഇന്റർവ്യൂവിന് എത്തണം. www.odepc.kerala.gov.in