പി.കെ.ഡി.നമ്പ്യാർ മെമ്മോറിയൽ സ്കോളർഷിപ്പ്
Mail This Article
കണ്ണൂർ ∙ സംരംഭകനും ചിന്തകനുമായിരുന്ന പി.കെ.ഡി.നമ്പ്യാരുടെ ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് പി.കെ.ഡി.നമ്പ്യാർ ചാരിറ്റബിൾ ട്രസ്റ്റും മലയാള മനോരമയും ചേർന്ന് കേരള സിലബസിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഒന്നര ലക്ഷം രൂപയുടെ സ്കോളർഷിപ് നൽകുന്നു. ഒൻപതാം ക്ലാസിലെ അവസാന പരിക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 35 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്. ആദ്യത്തെ 10 കുട്ടികൾക്ക് 3000 രൂപയും മനോരമയുടെ പ്രസിദ്ധീകരണങ്ങളും പിന്നീടുള്ള 25 കുട്ടികൾക്കു 2000 രൂപയും മനോരമയുടെ പ്രസിദ്ധീകരണങ്ങളും ലഭിക്കും. സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾ സ്കൂൾ പ്രധാനാധ്യാപിക (അധ്യാപകൻ) അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റിന്റെ കോപ്പി,പേര്,അഡ്രസ്, പഠിക്കുന്ന സ്കൂൾ, ഫോൺ നമ്പർ സഹിതം 9567860904 വാട്സാപ് നമ്പറിലേക് ഡിസംബർ ഒൻപതിന് മുൻപ് അയയ്ക്കണം. ഡിസംബർ 14ന് രാവിലെ പത്തിന് മലയാള മനോരമ ഓഫിസിൽ സ്കോളർഷിപ് വിതരണം ചെയ്യും.